SWISS-TOWER 24/07/2023

Death Penalty | ഗ്രീഷ്മ, കൊലപാതകക്കുറ്റത്തിന് വധശിക്ഷ ലഭിച്ച കേരളത്തിലെ മൂന്നാമത്തെ സ്ത്രീ

 
Image Representing Greeshma Becomes Third Woman in Kerala Sentenced to Death
Image Representing Greeshma Becomes Third Woman in Kerala Sentenced to Death

Photo Credit: X/Shadananan, Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 2006 മാര്‍ച്ചിലാണ് കേരളത്തില്‍ ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത്. 
● കൊല്ലത്തെ വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതി ബിനിത ആദ്യ ശിക്ഷ.
● 2024-ല്‍ വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതി റഫീഖ ബീവിക്കും വധശിക്ഷ.
● 2022 ഒക്ടോബര്‍ 14-നാണ് നാടിനെ നടുക്കിയ ഷാരോണ്‍ രാജ് വധക്കേസ് നടന്നത്. 
● 40 പേരാണ് നിലവില്‍ കേരളത്തില്‍ വധശിക്ഷ കാത്ത് കഴിയുന്നത്.

തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം വിരളമാണ്. സംസ്ഥാനത്ത് ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്ന മൂന്നാമത്തെ കേസാണ് പാറശാല ഷാരോണ്‍ രാജ് വധക്കേസ്. കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി കൂടി 24 കാരിയായ ഗ്രീഷ്മ മാറി. 

Aster mims 04/11/2022

കേരളത്തിലെ ആദ്യത്തെ വനിതാ വധശിക്ഷ പ്രതി

2006 മാര്‍ച്ചിലാണ് കേരളത്തില്‍ ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത്. കൊല്ലത്തെ വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതി ബിനിതയ്ക്കായിരുന്നു ഈ ശിക്ഷ ലഭിച്ചത്. ബിനിതയും അവരുടെ കാമുകനും ചേര്‍ന്ന് വിധുകുമാരന്‍ തമ്പിയെ ആസൂത്രിതമായി കൊലപ്പെടുത്തി മൃതദേഹം കാറില്‍ ഒളിപ്പിച്ച് ഊട്ടിക്കടുത്ത് കൊക്കയില്‍ തള്ളിയെന്നാണ് കേസ്. അന്ന് 35 വയസായിരുന്നു ബിനിതയ്ക്ക്. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടെ ഈ വിധി പിന്നീട് മേല്‍ക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോള്‍ അട്ടക്കുളങ്ങര ജയിലില്‍ ശിക്ഷ അനുഭവിക്കുന്നു.

വിഴിഞ്ഞം കൊലപാതകവും വധശിക്ഷയും

ഗ്രീഷ്മയ്ക്ക് മുമ്പ് 2024-ല്‍ വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതി റഫീഖ ബീവിക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. 2022 ജനുവരി 14-നാണ് വിഴിഞ്ഞം മുല്ലൂര്‍ തോട്ടം ആലുമൂട് വീട്ടില്‍ ശാന്തകുമാരി എന്ന 74 വയസുകാരി കൊല്ലപ്പെടുന്നത്. സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിന് വേണ്ടി അയല്‍വാസികളായിരുന്ന റഫീക്കയും കൂട്ടാളികളായ അല്‍ അമീനും ഷെഫീഖും ചേര്‍ന്ന് ആസൂത്രണം ചെയ്ത് കൊലപാതകം നടത്തുകയായിരുന്നു. 

ശാന്തകുമാരിയെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്ത് ഞെരിച്ചും ചുറ്റിക കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ തട്ടിന്‍പുറത്ത് ഒളിപ്പിച്ചു. തുടര്‍ന്ന് സ്വര്‍ണം വിറ്റ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി. റഫീഖയും അല്‍ അമീനും ഷെഫീഖും മറ്റ് ഒരു കൊലപാതക കേസിലും പ്രതികളാണെന്ന് കണ്ടെത്തിയിരുന്നു.

ഷാരോണ്‍ രാജ് വധക്കേസ്

2022 ഒക്ടോബര്‍ 14-നാണ് നാടിനെ നടുക്കിയ ഷാരോണ്‍ രാജ് വധക്കേസ് നടക്കുന്നത്. കാമുകനായ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി ഗ്രീഷ്മ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മറ്റൊരു വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടര്‍ന്നാണ് ഗ്രീഷ്മ ഈ കടുംകൈ ചെയ്തത്. കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മലകുമാരന്‍ നായര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. 

എന്നാല്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു.  പ്രായം കുറവാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. ഷാരോണിന്റെ കൊലപാതകം പ്രകോപനമില്ലാത്തതും പരമാവധി ശിക്ഷ അര്‍ഹിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, അത് കേസിനെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജ് എ എം ബഷീറാണ് ഗ്രീഷ്മയുടെയും റഫീഖയുടെയും വിധി പ്രസ്താവിച്ചത് എന്ന പ്രത്യേകതയുമുണ്ട്. റഫീഖയും ഗ്രീഷ്മയും ഉള്‍പ്പെടെ 40 പേരാണ് നിലവില്‍ കേരളത്തില്‍ വധശിക്ഷ കാത്ത് കഴിയുന്നത്.

#Greeshma #DeathPenalty #Kerala #Crime #Justice #SharonRajMurderCase #IndianLaw #WomenCriminals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia