Charge Sheet | ഗംഗേശാനന്ദ കേസ്: ബലാത്സംഗ കേസില്‍ കുറ്റപത്രം സമർപ്പിച്ചു

 
Ganghesananda Accused of Molestation, Charge Sheet Filed, Ganghesananda, Molestation, Charge Sheet.

Image Credit: Facebook/C CID Crime Branch Kerala India

ഗംഗേശാനന്ദക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ഏഴ് വർഷത്തിനു ശേഷം കേസിൽ വഴിത്തിരിവ്.

തിരുവനന്തപുരം: (KVARTHA) ലൈംഗിക പീഡനത്തിനിടെ (Molestation) പെൺകുട്ടി, ജനനേന്ദ്രിയം മുറിച്ച കേസിൽ ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് കുറ്റപത്രം (Charge Sheet) സമർപ്പിച്ചു. പേട്ടയിലെ പെൺകുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു പീഡനം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് (Crime Branch) ഈ നടപടി സ്വീകരിച്ചത്.

പേട്ട പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന പെൺകുട്ടിയുടെ കുടുംബം ഗംഗേശാനന്ദയുടെ പൂജാവിധികളിൽ വിശ്വസിച്ചിരുന്നു. വീട്ടിൽ സർവ്വ സാതന്ത്രവുമുണ്ടായിരുന്ന ഗംഗേശാനന്ദ വീട്ടിനുള്ളിൽ വച്ച് പല പ്രാവശ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒരു രാത്രി പീഡനത്തിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു.

പീഡിപ്പിച്ചിട്ടില്ലെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ മുന്‍ അനുയായിയിരുന്ന അയ്യപ്പദാസിന്റെയും, പെൺകുട്ടിയുടെയും ഗൂഢാലോചനയാണെന്നും ചൂണ്ടികാട്ടി ഗംഗേശാനന്ദയും ഡിജിപിക്ക് പരാതി നൽകി. ഈ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് പെൺകുട്ടിക്കും സുഹൃത്തായ അയ്യപ്പാദസിനുമെതിരെ മറ്റൊരു കേസെടുത്തു.

ഗംഗേശാന്ദയെ ആക്രമിച്ച ശേഷം പരാതിക്കാരിയായ പെൺകുട്ടിയും കുടുംബംവും നിലപാട് മാറ്റിയിരുന്നു. ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലെന്നും, അയ്യപ്പാദാസിന്റെ പ്രേരണകാരണമാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെൺകുട്ടി നിലപാട് മാറ്റി. ആകെ കുഴഞ്ഞു മറിഞ്ഞ കേസില്‍ പൊലീസ് നിയമോപദേശം തേടി. രണ്ട് കേസും നിലനില്‍ക്കുമെന്നും രണ്ട് കുറ്റപത്രങ്ങളും വെവ്വേറെ സമർപ്പിക്കാന്‍ അഡ്വേക്കേറ്റ് ജനറൽ നിയമോപദേശം നൽകി. പരാതിക്കാരിക്കുള്ള നിലപാട് കോടതിയിൽ അറിയിക്കട്ടേയെന്നായിരുന്നു നിയമോപദേശം. ഇതേ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് പീഡന കേസും, ജനനേന്ദ്രിയം മുറിച്ച കേസും അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്.

തിരുവനന്തപുരം എസിജെഎം കോതിയിലാണ് എസ്പി ഷൗക്കത്തലി കുറ്റപത്രം നൽകിയത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനും ഗൂഡാലോചനക്കുമായി തയ്യാറാക്കിയ രണ്ടാമത്തെ കുറ്റപത്രവും അടുത്ത ആഴ്ച കോടതിയിൽ നൽകും. ഗംഗേശാന്ദയുടെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ സുഹൃത്തും ഗംഗേശാനന്ദയുടെ സഹായുമായിരുന്ന അയ്യപ്പദാസുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി ആയുധം വാങ്ങി ജനനേന്ദ്രിയം മുറിച്ചുവെന്നാണ് രണ്ടാമത്തെ കുറ്റപത്രം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് കോടതിയക്ക് മുന്നിലെത്തുമ്പോള്‍ പ്രതിക്കും വാദിക്കുമുള്ള നിലപാടാണ് നിര്‍ണായകമാകുന്നത്.#Ganghesananda #MolestationCase #KeralaNews #Crime #Justice #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia