Acquittal | സുജിത് ദാസ് അടക്കം പൊലീസുകാര്‍ക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതിയില്‍ കഴമ്പില്ലെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഉദ്യോഗസ്ഥരുടെ സിഡിആര്‍ പരിശോധിച്ചു.
● നടപടിയെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരും.
● പരാതിക്കാരിയുടെ ഹര്‍ജി തള്ളണമെന്ന് ആവശ്യം.
കൊച്ചി: (KVARTHA) മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് (Sujith Das), സിഐ വിനോദ് (Vinod) എന്നിവര്‍ക്കെതിരായ ബലാത്സംഗ പരാതിയില്‍ കഴമ്പില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. വീട്ടമ്മയുടെ പരാതി കളളമാണെന്നും സര്‍ക്കാര്‍ വാദിച്ചു.
പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 'എസ്പി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനുള്ള തെളിവില്ല. സംഭവം നടന്ന സ്ഥലങ്ങള്‍, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കമുള്ളവ പരിശോധിച്ചു. കേസെടുക്കാനുള്ള യാതൊരു തെളിവുമില്ല. വ്യാജപ്പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.'
ബലാത്സംഗ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നടപടി. പരാതിക്കാരിയുടെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ രംഗത്തെത്തിയത്. പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും വീട്ടമ്മ ആരോപണമുന്നയിച്ചിരുന്നു. കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം തന്നെ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പൊന്നാനി സിഐ വിനോദിനെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. വിനോദ് അന്വേഷണത്തിന്റെ മറവില്‍ പീഡിപ്പിച്ചു. പിന്നീട് ഇതേക്കുറിച്ച് പരാതിയുമായി ചെന്നപ്പോള്‍ രണ്ട് തവണ എസ്പിയായിരുന്ന സുജിത് ദാസും പീഡിപ്പിച്ചു. ഡിവൈഎസ് പി ബെന്നി മോശമായി പെരുമാറിയതായും വീട്ടമ്മ ആരോപിക്കുന്നു. പാരാതികളില്‍ കേസെടുക്കാതായതോടെയാണ് വീട്ടമ്മ ഹൈകോടതിയെ സമീപിച്ചത്.
#SujithDas #molestallegations #Kerala #India #HighCourt #acquittal #falseallegations
