Assault | വര്‍ക്കലയില്‍ വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയതായി പരാതി; യുവാവ് അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൊല്ലം സ്വദേശിയായ ആദര്‍ശാണ് പിടിയിലായത്.
● ബോഡി മസാജിനായി മസാജ് പാര്‍ലറിലെത്തിയപ്പോഴാണ് അതിക്രമം.
● അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം: (KVARTHA) വര്‍ക്കലയില്‍ വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ആദര്‍ശാണ് (25) വര്‍ക്കല പൊലീസിന്റെ പിടിയിലായത്. ബോഡി മസാജിനായി മസാജ് പാര്‍ലറിലെത്തിയപ്പോഴാണ് യുവാവ് അതിക്രമം കാട്ടിയത്.
ഹെലിപാഡിന് സമീപമുളള മസാജ് സെന്റ്‌ററിലെത്തിയ കാലിഫോര്‍ണിയ സ്വദേശിനിയായ 46 കാരിയാണ് പരാതി നല്‍കിയത്. ട്രീറ്റ്‌മെന്റ് മസാജിന്റെ പേരില്‍ കൂടുതല്‍ സമയം ചെലവഴിച്ച യുവാവ് അപമര്യാദയായി പെരുമാറിയതോടെ വിദേശവനിത അപ്പോള്‍ തന്നെ പ്രതികരിക്കുകയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നുവെന്നാണ് വിവരം. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
#Varkala #Kerala #assault #crime #justice #tourism #womenssafety
