Tragedy | 'ഗാര്‍ഹിക തര്‍ക്കത്തെത്തുടര്‍ന്ന് കിണറ്റിലേക്ക് ചാടി'; 27 കാരനും രക്ഷിക്കാനിറങ്ങിയ 4 പേരും മരിച്ചു
● ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം.
● എല്ലാവരും കിണറ്റില്‍നിന്നുതന്നെ മരിച്ചു.
● പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ എടുത്തത്.
റാഞ്ചി: (KVARTHA) ജാര്‍ഖണ്ഡില്‍ ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കിണറ്റിലേക്ക് ചാടിയ യുവാവും, ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ നാലുപേരും മരിച്ചുതായി പൊലീസ്. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ചാര്‍ഹിയിലാണ് ദാരുണ സംഭവം.
സുന്ദര്‍ കര്‍മാലി (27), ഇയാളെ രക്ഷിക്കാനായി പിറക്കെ ചാടിയ പ്രദേശവാസികളായ രാഹുല്‍ കര്‍മാലി (26), വിനയ് കര്‍മാലി, പങ്കജ് കര്‍മാലി, സൂരജ് ഭൂയാന്‍ (24) എന്നിവരാണ് മരിച്ചത്.
ഭാര്യ രൂപ ദേവിയുമായുള്ള ഗാര്‍ഹിക തര്‍ക്കത്തെത്തുടര്‍ന്നാണ് സുന്ദര്‍ കര്‍മാലി കിണറ്റിലേക്ക് ചാടിയതെന്നും രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മറ്റുള്ളവര്‍ അപകടത്തില്‍പ്പെട്ടതെന്നും ബിഷ്ണുഗഢിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) ബി എന്‍ പ്രസാദ് പറഞ്ഞു. പുറത്തെടുക്കുന്നതിന് മുന്‍പ് തന്നെ എല്ലാവരും കിണറ്റില്‍നിന്നുതന്നെ മരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കിണര്‍ അടച്ച ശേഷം ഇതിലേക്ക് ഇറങ്ങാന്‍ ശ്രമിക്കരുതെന്ന് പൊലീസ് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. മൂടിയ കിണറിന്റെ അടുത്തുകൂടിയുള്ള സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
#Jharkhand #accident #rescue #tragedy #IndiaNews