Violence | ഷെയ്ന്‍ നിഗം നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷന്‍ മാനേജരെ മര്‍ദിച്ചതായി പരാതി; പൊലീസ് അന്വേഷണം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ടി ടി ജിബുവിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്.
● ആക്രമണത്തിന് കാരണം ബൈക് വാടകയ്‌ക്കെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം.
● വാടകയായി വന്‍ തുക ചോദിച്ചു.
കോഴിക്കോട്: (KVARTHA) ഷെയ്ന്‍ നിഗം (Shane Nigam) നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചുകയറി പ്രൊഡക്ഷന്‍ മാനേജരെ മാനേജരെ മര്‍ദിച്ചതായി പരാതി. ഇന്നലെ രാത്രി 11 മണിയോടെയാണ് മലാപ്പറമ്പിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഈ സംഭവം ഉണ്ടായത്. പ്രൊഡക്ഷന്‍ മാനേജര്‍ ടി.ടി.ജിബുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

അബു ഹംദാന്‍, ഷബീര്‍ എന്നിവരും മറ്റു മൂന്നു പേരും ചേര്‍ന്നാണ് ജിബുവിനെ വലിച്ചുകൊണ്ടുപോയി മര്‍ദിച്ചതെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇവര്‍ ജിബുവിനെ ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തു.
സിനിമയുടെ ആവശ്യത്തിന് ബൈക്ക് വാടകയ്‌ക്കെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വാടകയായി വന്‍ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം ആക്രമണം നടത്തിയതെന്ന് ജിബു പറയുന്നു.
ഷെയ്ന്‍ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വെള്ളിമാട് കുന്നില്‍ വെളിച്ചെണ്ണ മില്ലിന് സമീപമാണ് നടക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#ShaneNigam #MalayalamCinema #FilmShooting #Assault #Kerala #Crime #Police