SWISS-TOWER 24/07/2023

Allegation | 'അടിവസ്ത്രം മാത്രം ധരിപ്പിച്ച് മര്‍ദ്ദിച്ചു'; എക്‌സൈസ് ജീവനക്കാര്‍ ഉപദ്രവിച്ചതില്‍ മനംനൊന്ത് 27 കാരന്‍ ജീവനൊടുക്കിയതായി പരാതി

 
Family made serious allegations against the excise employees in youth's death
Family made serious allegations against the excise employees in youth's death

Representational Image Generated by Meta AI

ADVERTISEMENT

● കസ്റ്റഡിയില്‍ എടുക്കുകയോ വീടിനുള്ളില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍.
● റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍. 

പത്തനംതിട്ട: (KVARTHA) എക്‌സൈസ് ജീവനക്കാര്‍ ഉപദ്രവിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതായി പരാതി. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിഷ്ണു (Vishnu-27) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് വിഷ്ണുവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറക്കോട് എക്‌സൈസ് സിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. 

Aster mims 04/11/2022

വ്യാഴാഴ്ച രാവിലെ പറക്കോട് നിന്നുള്ള എക്‌സൈസ് സംഘം വിഷ്ണുവിന്റെ അയല്‍പക്കത്തെ വീട്ടിലെത്തിയിരുന്നു. അവിടെനിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് തുടരന്വേഷണത്തിനെന്ന പേരില്‍ വീട്ടിലെത്തിയ എക്‌സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് വിഷ്ണുവിനെ ചോദ്യം ചെയ്തശേഷം അകാരണമായി മര്‍ദ്ദിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. 

അതേസമയം, വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ വീടിനുള്ളില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നത്. വിഷ്ണുവിന്റെ അയല്‍വാസിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. അതിന്റെ ഭാഗമായി കാര്യങ്ങള്‍ ചോദിക്കാനാണ് വിഷ്ണുവിന്റെ അടുത്തെത്തിയതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#policebrutality #kerala #excise #protest #humanrights #justiceforvishnu #stoppoliceabuse

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia