ഏഴിമലയിൽ നവജാതശിശുവിന്റെ മരണം: ദുരൂഹത ആരോപിച്ച് പരാതി

 
Police officers investigating a suspicious death in a house in Ezhimala
Watermark

Representational Image generated by Meta Al

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഏഴിമല നാവിക അക്കാദമി ഗേറ്റിന് സമീപമാണ് സംഭവം.
● കർണ്ണാടക സ്വദേശിയായ അനിൽകുമാറിൻ്റെ മകനാണ് മരണപ്പെട്ടത്.
● ചൊവ്വാഴ്ച പുലർച്ചെ 1.30-നും 6.30-നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പരാതി.
● കുഞ്ഞിൻ്റെ പിതാവ് മുരുകേഷ് പയ്യന്നൂർ പോലീസിലാണ് പരാതി നൽകിയത്.
● മരണത്തിലെ ദുരൂഹത സംബന്ധിച്ച ആരോപണങ്ങൾ വിശദമായി അന്വേഷിക്കും.

പയ്യന്നൂർ: (KVARTHA) ഏഴിമലയിൽ ഒരു മാസം പ്രായമായ നവജാതശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു മാസം എട്ട് ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. ഏഴിമല നാവിക അക്കാദമി ഗേറ്റിന് സമീപം താമസിക്കുന്ന കർണ്ണാടകയിലെ വിജയപൂർ ബജ് വാഡി സ്വദേശിയായ അനിൽകുമാറിന്റെ മകനാണ് മരണപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

Aster mims 04/11/2022

ചൊവ്വാഴ്ച പുലർച്ചെ 1.30 മണിക്കും 6.30 മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് അനിൽകുമാറിൻ്റെ പിതാവ് മുരുകേഷ് പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നാവിക അക്കാദമി ഗേറ്റിന് സമീപത്തെ വീട്ടിൽ വെച്ചാണ് കുട്ടിയെ മരിച്ച നിലയിൽ കാണ്ടെത്തിയത്.

പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണത്തിലെ ദുരൂഹത സംബന്ധിച്ച ആരോപണങ്ങൾ വിശദമായി അന്വേഷിക്കുമെന്നും മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക:

Article Summary: Police investigation begins into the suspicious death of an infant in Ezhimala, based on the father's complaint.

#Ezhimala #InfantDeath #KeralaPolice #Payyannur #CrimeNews #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script