Dispute | കോഴിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പരുക്കേറ്റ വയോധികന്‍ ആശുപത്രിയില്‍ മരിച്ചു; 3 അയല്‍വാസികള്‍ അറസ്റ്റില്‍
● തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്താണ് സംഭവം.
● 82 വയസ്സുകാരനായ മുരുഗയ്യനാണ് മരിച്ചത്.
● മരിച്ചയാളുടെ മകന് ഇറച്ചിക്കോഴികളുടെ കച്ചവടമാണ്.
ചെന്നൈ: (KVARTHA) കോഴിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പരുക്കേറ്റ വയോധികന്‍ ആശുപത്രിയില്‍ മരിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്താണ് സംഭവം. 82 വയസ്സുകാരനായ മുരുഗയ്യനാണ് മരിച്ചത്. സംഭവത്തില്‍ അയല്‍ക്കാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: മുരുഗയ്യന്റെ വീട്ടിലെത്തിയ കോഴിയുടെ പേരിലാണ് സംഭവമുണ്ടായത്. ഇയാളുടെ മകന് ഇറച്ചിക്കോഴികളുടെ കച്ചവടമായതിനാല്‍ വീട്ടുമുറ്റത്ത് കണ്ട കോഴി, തങ്ങളുടേതാകുമെന്ന് കരുതി മുരുഗയ്യന്‍ കൂട്ടിലടച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പിന്നാലെ കോഴിയെ അന്വേഷിച്ച് അയല്‍വീട്ടിലെ സെല്‍വറാണിയും മക്കളായ ബാബുരാജ്, ഭാരതി എന്നിവരും മുരുകയ്യന്റെ വീട്ടിലെത്തി. എന്നാല്‍ കോഴി ആരുടേതാണെന്ന് അറിയില്ലെന്നും, മകന്‍ വന്നതിന് ശേഷം തീരുമാനിക്കാമെന്നും മുരുകയ്യന്‍ പറഞ്ഞെങ്കിലും മൂവരും വഴങ്ങിയില്ല. തര്‍ക്കം മുറുകിയപ്പോള്‍ സെല്‍വറാണിയും മക്കളും മുരുകയ്യന്‍െ മര്‍ദ്ദിക്കുകയും നെഞ്ചില്‍ ചവിട്ടുകയുമായിരുന്നു.
പരുക്കേറ്റ കുഴഞ്ഞുവീണ മുരുകയ്യനെ സമീപവാസികളായ മറ്റ് അയല്‍ക്കാര്‍ ചേര്‍ന്ന് കുംഭകോണത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അയല്‍ക്കാരില്‍ നിന്ന് വിവരം അറിഞ്ഞാണ് സ്ഥലത്തെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#Thanjavur, #murder, #dispute, #India, #crime, #elderly