Attack | 'വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു'; 8 യുവാക്കൾ അറസ്റ്റിൽ
* ബഹളം കേട്ടെത്തിയവരാണ് പ്രതികളെ പിടികൂടിയത്
തളിപ്പറമ്പ്: (KVARTHA) കുറുമാത്തൂരിൽ വീട്ടിൽ കയറി ഗൃഹനാഥനെയും മക്കളെയും വധിക്കാൻ ശ്രമിച്ചെന്ന് പരാതി. എട്ടു പേരെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. റിഷാൻ (24), അങ്കിത് (27), സി ശ്യാമിൽ (27) പി വി മുഹമ്മദ് റമീസ് (27), കെ സുജിൻ (24), എ പി മുഹമ്മദ് സിനാൻ (27), എ പി മുഹമ്മദ് ഷബീർ (27), സി മുഹമ്മദ് ജഫ്രിൻ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു. കുറുമാത്തൂർ മുയ്യത്ത് തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം നടന്നത്. മുയ്യം കടുങ്ങാൻ്റകത്ത് കെ അബ്ദുവിൻ്റെ (57) വീട്ടിലെത്തിയ സംഘം മകൻ മഷ്ക്കൂനിനെ അക്രമിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിന് അബ്ദു മറ്റൊരു മകൻ മിദ്‌ലാജ്, അബ്ദുവിൻ്റെ ബന്ധു കരീം എന്നിവരെ ഇടിക്കട്ട, കത്തി എന്നിവ കൊണ്ടു അക്രമിച്ചുവെന്നാണ് കേസ്. ബഹളം കേട്ടെത്തിയവരാണ് യുവാക്കളെ പിടികൂടിയത്.