Arrest | മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവം; അറസ്റ്റിലായ ഡിവൈഎസ്പിക്കെതിരെ വകുപ്പുതല അന്വേഷണം

 
Aroor Police Station Representing DYSP arrested for drunk driving in Alappuzha
Aroor Police Station Representing DYSP arrested for drunk driving in Alappuzha

Photo Credit: Website/Kerala Police

● മദ്യപിച്ച് അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ്. 
● അപകടകരമായ ഡ്രൈവിങിനെ കുറിച്ച് പ്രദേശവാസികളാണ് അറിയിച്ചത്. 
● വാഹനത്തില്‍ 5 വയസുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. 
● ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്ന് ഡിവൈഎസ്പി.

ആലപ്പുഴ: (KVARTHA) മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡിവൈഎസ്പിക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകും. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ ഞായറാഴ്ച രാത്രിയാണ് ഡിവൈഎസ്പിയെ കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അപകടമേഖലയായ അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിലൂടെ നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. 

ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. അപകടരമായ രീതിയില്‍ വാഹനം സഞ്ചരിക്കുന്ന ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. എറണാകുളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഡിവൈഎസ്പി. അപകടകരമായ രീതിയില്‍ അനില്‍കുമാര്‍ ജീപ്പ് ഓടിച്ചപ്പോള്‍ അഞ്ചു വയസുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. മദ്യപിച്ച് അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ചന്തിരൂരില്‍ വെച്ചാണ് അരൂര്‍ പൊലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ എത്തിച്ച് രാത്രി 11 മണിയോടെ ഡിവൈഎസ്പിയെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്നാണ് ഡിവൈഎസ്പിയുടെ മൊഴി. 

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.

Article Summary: A DYSP was arrested in Alappuzha for drunk driving. He was driving dangerously on the Aroor-Thuravoor flyover construction area. Locals informed the police. A departmental inquiry has been ordered against the DYSP.

Hashtags: #DrunkDriving #KeralaPolice #Arrest #DYSP #Alappuzha #Accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia