Crime | രാജ്യതലസ്ഥാനത്ത് ഡോക്ടര്‍ വെടിയേറ്റ് മരിച്ചു; കൗമാരക്കാരായ പ്രതികളെ കണ്ടെത്താന്‍ ശ്രമം

 
Doctor Killed in Delhi
Watermark

Image Credit: X/Delhi Police

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് 16, 17 വയസ്സ് പ്രായം.
● സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു.
● പ്രതികള്‍ തലേദിവസവും ആശുപത്രിയിലെത്തി.

ന്യൂഡല്‍ഹി: (KVARTHA) കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് (RG Kar Medical College) ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി 2 മാസം തികയും മുന്‍പ് മറ്റൊരു ഡോക്ടര്‍ കൊല്ലപ്പെട്ടു. രാജ്യതലസ്ഥാനത്ത് യുനാനി ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. ഡോക്ടര്‍ ജാവേദ് അക്തര്‍ (Dr. Javed Akhtar-55) ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹി ജെയ്റ്റ്പുരിലെ (Jaitpur) നഴ്‌സിങ് ഹോമില്‍ ബുധനാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: രണ്ട് കൗമാരക്കാര്‍ രാത്രി വൈകി ഡോ.ജാവേദ് ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. അതിലൊരാള്‍ക്ക് കാല്‍വിരലിനു പരുക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തലേദിവസം രാത്രി ഈ കൗമാരക്കാരന് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നതാണ്. 

മുറിവ് വൃത്തിയാക്കിയ ശേഷം, കൗമാരക്കാര്‍ കുറിപ്പടി വേണമെന്ന് പറഞ്ഞ് ഡോ. ജാവേദ് അക്തറിന്റെ മുറിയിലേക്ക് പോയി. മിനിറ്റുകള്‍ക്കുള്ളില്‍, നഴ്‌സിങ് സ്റ്റാഫ് ഗജല പര്‍വീണും കമീലും വെടിയൊച്ച കേട്ടതായി ജീവനക്കാര്‍ പറഞ്ഞു. അവര്‍ ഡോക്ടറുടെ മുറിയിലേക്ക് ഓടിച്ചെന്നപ്പോള്‍ തലയില്‍നിന്നു രക്തം വാര്‍ന്നു ജാവേദ് കിടക്കുന്നതാണ് കണ്ടത്. 

ആസൂത്രണം ചെയ്തുള്ള കൊലപാതകമാണിതെന്നും തലേദിവസം രാത്രി പ്രതികള്‍ സന്ദര്‍ശിച്ചത് സ്ഥലപരിശോധനയ്ക്ക് ആയിരിക്കാമെന്നും പൊലീസ് സൂചിപ്പിച്ചു. പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് 16, 17 വയസ്സ് പ്രായം വരുമെന്ന് ദൃക്‌സാക്ഷികളായ ആശുപത്രി ജീവനക്കാര്‍ മൊഴി നല്‍കി. ആശുപത്രിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

#DelhiCrime, #Murder, #DoctorMurder, #Teenagers, #India, #Hospital, #Killed


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia