Assaulted | വിവാഹവാഗ്ദാനം നല്‍കി കാമുകൻ മുങ്ങി; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് പ്രതികാരം തീര്‍ത്ത് ഡോക്ടര്‍ യുവതി!
പ്രതിയും യുവാവും അവിവാഹിതരാണ്.
യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം.
ന്യൂഡെല്‍ഹി: (KVARTHA) കാമുകൻ വിവാഹത്തില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് പ്രതികാരം തീര്‍ത്ത് ഡോക്ടറായ പ്രതിശ്രുത വധു. ബീഹാറിലെ സരനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിനിരയായ യുവാവിനെ പട്ന മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സ്‌നേഹബന്ധത്തിന് ശേഷം യുവാവ് വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമായത്. 25കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. ഹാജിപുര്‍ സ്വദേശിയായ ഡോക്ടര്‍ മഥൗരയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ബിഹാറിലെ മഥൗര ബ്ലോകിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവാണ് കാമുകിയുടെ ആക്രമണത്തിനിരയായത്.
വിവാഹം മുടങ്ങിയതിന് പിന്നാലെ വനിതാ ഡോക്ടര്‍ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ ഡോക്ടര്‍ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. വീട്ടില്‍നിന്ന് യുവാവിന്റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് വിവരം അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവാവുമായി അടുപ്പത്തിലാണെന്നായിരുന്നു അറസ്റ്റിലായ വനിതാ ഡോക്ടറുടെ മൊഴി. എന്നാല്‍, വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവാവ് ഇതിന് വിസമ്മതിച്ചു. ഒടുവില്‍ കോടതിയില്‍ രെജിസ്റ്റര്‍ വിവാഹം നടത്താമെന്ന് സമ്മതിപ്പിച്ചു. പക്ഷേ, വിവാഹം രെജിസ്റ്റര്‍ ചെയ്യാനായി താന്‍ കോടതിയില്‍ എത്തിയെങ്കിലും കാമുകന്‍ മുങ്ങിയെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയും യുവാവും അവിവാഹിതരാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.