SWISS-TOWER 24/07/2023

നിർണായക തെളിവ് കണ്ടെത്തി; ധർമസ്ഥലയിലെ അസ്ഥികൂട കേസിൽ വഴിത്തിരിവ്

 
 Police and forensic team conducting a search operation in a forest area
 Police and forensic team conducting a search operation in a forest area

Photo Credit: X/Mathew Thomas

● മനുഷ്യന്റേതെന്ന് ഫോറൻസിക് സ്ഥിരീകരിച്ചു.
● രണ്ടടി താഴ്ചയിലാണ് അസ്ഥികൾ കണ്ടെത്തിയത്.
● റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ മഹസർ നടപടികൾ.
● എസ്ഐടി തലവൻ പ്രണബ് മൊഹന്തി സ്ഥലം സന്ദർശിച്ചു.

ബെംഗ്ളൂറു: (KVARTHA) കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഈ അസ്ഥികൂടം ഒരു പുരുഷന്റേതാണ് എന്നാണ് നിലവിലെ സംശയം. ഫോറൻസിക് ഉദ്യോഗസ്ഥർ വിശദമായ പരിശോധനകൾ നടത്തുകയാണ്. എല്ലുകൾ പല ഭാഗത്തായി ചിതറിക്കിടക്കുന്നുണ്ടാകാമെന്നും കൂടുതൽ സമയമെടുത്ത് പരിശോധന പൂർത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അസ്ഥികൾ കണ്ടെടുത്തതിൽ മഹസർ നടപടികളും തുടങ്ങിയിട്ടുണ്ട്. റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസിന്റെ നേതൃത്വത്തിലാണ് മഹസർ നടപടികൾ ആരംഭിച്ചത്.

Aster mims 04/11/2022

നിർണായക കണ്ടെത്തൽ; അന്വേഷണം തുടരുന്നു

ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്‌തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് തുടർച്ചയായ മൂന്നാം ദിവസത്തെ പരിശോധനയിലാണ് ഈ നിർണായക തെളിവ് കണ്ടെത്തിയത്. സ്‌പോട്ട് നമ്പര്‍ ആറിൽ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗം അന്വേഷണ സംഘത്തിന് ലഭിച്ചത്. രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് അസ്ഥികൾ കണ്ടെത്തിയത്. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ചൊവ്വാഴ്ച (30.07.2025) എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗ്ളൂറിൽ നിന്ന് ധർമസ്ഥലയിൽ നേരിട്ടെത്തി കാടിനകത്ത് കുഴിച്ച് നോക്കിയ പോയന്റുകളിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു.

സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയന്റുകളാണ് ഇനി ബാക്കിയുള്ളത്. ഇതിൽ ഇനി മൂന്നെണ്ണം കാടിനുള്ളിലാണ്. നാല് പോയന്റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടി എന്നയിടത്തെ സ്വകാര്യഭൂമിയിലും രണ്ട് പോയന്റുകളുണ്ടെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞെങ്കിലും, അവിടെ പരിശോധിക്കാൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടി വരും. ഓരോ പോയന്റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതൽ ചുറ്റളവിലാണ് അന്വേഷണസംഘം കുഴിച്ച് പരിശോധിക്കുന്നത്.

ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥികൂടത്തെക്കുറിച്ചുള്ള ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

Article Summary: Human skeleton confirmed in Dharmasthala, suspected to be male, investigation ongoing.

#Dharmasthala #SkeletonMystery #KarnatakaCrime #ForensicInvestigation #HumanRemains #PoliceProbe

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia