അന്വേഷണം വഴിമുട്ടുന്നു? ധർമസ്ഥല കേസിൽ പ്രധാന ഉദ്യോഗസ്ഥർ പിന്മാറി, യാത്ര മാറ്റിവെച്ചു

 
Dharmasthala Revelation: Investigating Officers Withdraw, Mangaluru Trip Canceled
Dharmasthala Revelation: Investigating Officers Withdraw, Mangaluru Trip Canceled

Image Credit: X/Jaamdagnyo Samir

● വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഡിസിപി സൗമ്യലതയാണ് കത്ത് നൽകിയത്.
● ഐജി എം.എൻ. അനുചേതും പിന്മാറാൻ സാധ്യത.
● 24 അംഗ സംഘത്തെ വിപുലീകരിച്ചു.
● ബെൽത്തങ്കടി ഐബി ക്യാമ്പ് ഓഫീസാകും.

ബെംഗ്‌ളൂറു: (KVARTHA) ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിൽ നിന്ന് ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പിൻമാറി. ഡിസിപി സൗമ്യലതയാണ് എസ്.ഐ.ടിയിൽ നിന്ന് പിൻമാറുന്നതായി കാണിച്ച് കത്ത് നൽകിയത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാണിച്ചാണ് ഈ കത്ത്. സംഘത്തിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ ഐജി എം.എൻ. അനുചേതും അനൗദ്യോഗികമായി അന്വേഷണത്തിൻ്റെ ഭാഗമാകാനില്ലെന്ന് ആഭ്യന്തരവകുപ്പിനെ അറിയിച്ചെന്നാണ് സൂചന. ഇതോടെ വ്യാഴാഴ്ച (24.07.2025) മംഗ്ളൂറിലെത്താനിരുന്ന അന്വേഷണസംഘത്തിന്റെ യാത്ര മാറ്റിവെച്ചു.

അന്വേഷണത്തിൽ ആശയക്കുഴപ്പവും വിപുലീകരണവും

അന്വേഷണത്തിന്റെ തുടർനടപടികളിലും ആശയക്കുഴപ്പമുണ്ട്. ഡിജിപി പ്രണബ് കുമാർ മൊഹന്തി നേതൃത്വം നൽകുന്ന ഇരുപത്തിനാലംഗ അന്വേഷണസംഘത്തിൽ മറ്റൊരു വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ബെൽത്തങ്കടിയിലെ ഐബി ക്യാമ്പ് ഓഫീസാക്കിയാകും എസ്.ഐ.ടി. പ്രവർത്തിക്കുക. ഉത്തര കന്നഡ, ചിക്കമംഗളൂരു, ഉഡുപ്പി എന്നീ ജില്ലകളിൽ നിന്നടക്കമുള്ള ഇരുപത് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തി ബുധനാഴ്ച (23.07.2025) ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. വിപുലമായ അന്വേഷണം കേസിൽ ആവശ്യമാകുമെന്ന് കണ്ടാണ് അന്വേഷണസംഘം വിപുലീകരിച്ചത്. കർണാടകയിലെ ഏതെങ്കിലും സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകൾ ആവശ്യമെങ്കിൽ ഏറ്റെടുത്ത് അന്വേഷിക്കാൻ എസ്.ഐ.ടിക്ക് അധികാരമുണ്ടാകും.

വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളിയെ സാക്ഷിയായി കണക്കാക്കാൻ തീരുമാനമായിട്ടുണ്ട്. പ്രത്യേകാന്വേഷണസംഘം സാക്ഷിയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. അതിനുശേഷമാകും മൃതദേഹം പുറത്തെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.
 

അന്വേഷണ ഉദ്യോഗസ്ഥരുടെ പിന്മാറ്റം കേസിനെ എങ്ങനെ ബാധിക്കും? ധർമസ്ഥല കേസിലെ ഈ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്‍റ് ചെയ്യൂ.

Article Summary: Dharmasthala investigation team faces withdrawal of officers, leading to confusion and travel cancellation.

#DharmasthalaCase #KarnatakaPolice #SITInvestigation #OfficerWithdrawal #JusticeDelayed #MangaluruNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia