SWISS-TOWER 24/07/2023

ധർമസ്ഥല വെളിപ്പെടുത്തൽ: അസ്ഥിഭാഗങ്ങൾ തിരിച്ചറിഞ്ഞു, കൂടുതൽ പരിശോധനകൾക്ക് ബെംഗ്ളൂറിലേക്ക് അയക്കും

 
Dharmasthala Revelation: Identified Bone Fragments Sent for Further Forensic Analysis
Dharmasthala Revelation: Identified Bone Fragments Sent for Further Forensic Analysis

Photo Credit: X/Dhanya Rajendran

● അഞ്ചെണ്ണം പല്ലുകൾ, ഒന്ന് താടിയെല്ല്.
● രണ്ട് തുടയെല്ലുകളും ഉൾപ്പെടുന്നു.
● ബാക്കിയുള്ളവ പൊട്ടിയ അസ്ഥിഭാഗങ്ങൾ.
● ഏഴാമത്തെ പോയന്റിൽ പരിശോധന തുടരും.

ധര്‍മ്മസ്ഥല: (KVARTHA) ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ അസ്ഥികളിൽ അഞ്ചെണ്ണം പല്ലുകളും, ഒന്ന് താടിയെല്ലും, രണ്ട് തുടയെല്ലുകളും ഉൾപ്പെടുന്നു. ബാക്കിയുള്ളവ പൊട്ടിയ നിലയിലുള്ള അസ്ഥിഭാഗങ്ങളാണ്. ഈ ഭാഗങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ വിശദമായ ഫോറൻസിക് പരിശോധന നടത്തും. ബെംഗ്ളൂറിലെ എഫ്എസ്എൽ ലാബിലാണ് ഇവയുടെ പരിശോധന നടക്കുക. വെള്ളിയാഴ്ച (01.08.2025) തന്നെ ശേഖരിച്ച അസ്ഥിഭാഗങ്ങൾ ബെംഗ്ളൂറിലേക്ക് അയക്കും.

Aster mims 04/11/2022

മൃതദേഹം മറവ് ചെയ്‌തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് വെള്ളിയാഴ്ചയും പരിശോധനകൾ നടക്കുന്നുണ്ട്. ധർമസ്ഥലയിലെ ആറ് പോയന്റുകളിലെ പരിശോധന പൂർത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം, വെള്ളിയാഴ്ച വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്റിൽ കുഴിച്ച് പരിശോധന തുടങ്ങും. വ്യാഴാഴ്ചത്തെ (31.07.2025) പരിശോധനയിലാണ് അന്വേഷണത്തിൽ വഴിത്തിരിവായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്.
 

ധർമസ്ഥലയിലെ ഈ കണ്ടെത്തലിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

Article Summary: Bone fragments identified from Dharmasthala, sent to Bengaluru for detailed forensic analysis.

#Dharmasthala #BoneFragments #ForensicAnalysis #Investigation #Karnataka #Mystery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia