Crime | പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ ട്രീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; 16 കാരന്‍ കുത്തേറ്റ് മരിച്ചു

 
Delhi: 16-Year-Old Killed 'Over Refusal To Give Treat For New Phone', 3 Detained
Watermark

Photo Credit: Screenshot from a Instagram Video by Delhi Police

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കൃത്യം നടന്നതായി ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍.
● കൊലക്കുറ്റം ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്തു.
● 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍.
● കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. 

ന്യൂഡല്‍ഹി: (KVARTHA) കിഴക്കന്‍ ഡല്‍ഹിയിലെ ഷക്കര്‍പൂര്‍ (Shakarpur) പ്രദേശത്ത് കൗമാരക്കാരന്‍ കുത്തേറ്റ് മരിച്ചു. സച്ചിന്‍ (Sachin) എന്ന 16 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പുതുതായി വാങ്ങിയ മൊബൈല്‍ ഫോണിന്റെ ട്രീറ്റ് ചെയ്തില്ലെന്ന് ആരോപിച്ച് സച്ചിനെ സുഹൃത്തുക്കള്‍ വകവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 16 വയസ്സുള്ള ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ മൂന്നുപേര്‍ പിടിയിലായി. 

Aster mims 04/11/2022

കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: വൈകുന്നേരം പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം റോഡില്‍ രക്തം കണ്ടാണ് അന്വേഷണം നടത്തിയത്. ഏതാനും കുട്ടികള്‍ ചേര്‍ന്ന് അവരുടെ സുഹൃത്തിനെ കുത്തിയെന്നും നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വിവരം ലഭിച്ചു. ഇതിനിടെ 16 വയസുകാരനെ കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നെന്നും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നുവെന്നും കാണിച്ച് എല്‍എന്‍ജെപി ആശുപത്രിയില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചു. 

ശരീരത്തിന്റെ പിന്‍ഭാഗത്ത് രണ്ട് തവണ കുത്തേറ്റതായി മൃതദേഹം പരിശോധിച്ചപ്പോള്‍ മനസിലായി. പൊലീസ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ തര്‍ക്കമാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് മനസിലായത്. 

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സച്ചിന്‍ എന്ന ബാലന്‍ പുതിയ മൊബൈല്‍ ഫോണുമായി ഒരു സുഹൃത്തിനൊപ്പം തന്റെ വീട്ടിലേക്ക് വരുന്നതിനിടെ തന്റെ മൂന്ന് സുഹൃത്തുക്കളെ വഴിയില്‍ വെച്ച് കണ്ടത്. ഇവരുടെ അടുത്തേക്ക് ചെന്ന് മൊബൈല്‍ ഫോണ്‍ കാണിച്ചപ്പോള്‍ ട്രീറ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. സച്ചിന്‍ ഈ ആവശ്യം നിരസിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമായി. പിന്നീട് ഇത് കയാങ്കളിയിലേക്ക് കടന്നു. ഇതിനൊടുവിലാണ് കുട്ടികളില്‍ ഒരാള്‍ സച്ചിനെ കുത്തിയത്.

കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

#teenviolence #mobilephone #murder #Delhi #India #crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia