Bizarre | 'സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതിന് പ്രതികാരം'; സാരിയില്‍ പൊതിഞ്ഞ മൃതദേഹം കടയ്ക്ക് മുന്നില്‍ വലിച്ചെറിഞ്ഞതായി പരാതി; ശ്മശാന ജീവനക്കാരന്‍ പിടിയില്‍


● 4 ദിവസം മുന്‍പ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹമാണ് മാന്തിയെടുത്തത്.
● പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
● മൃതദേഹം സംഭവസ്ഥലത്തുനിന്നും ശ്മശാനത്തിലെത്തിച്ച് സംസ്‌ക്കരിച്ചു.
തേനി: (KVARTHA) പഴനിചെട്ടിപ്പട്ടിയില്‍ സൗജന്യമായി ഇറച്ചി നല്‍കാത്തതിന്റെ പ്രതികാരമായി സംസ്‌ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് യുവാവ് കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചതായി പരാതി. തമിഴ്‌നാട് തേനിക്കടുത്ത് പി സി പെട്ടിയിലുള്ള സംഗീത മട്ടന്‍ സ്റ്റാള്‍ എന്ന കടയിലാണ് സംഭവം. സംഭവത്തില്‍ പി സി പെട്ടി ശ്മശാനത്തില്‍ ജോലി ചെയ്യുന്ന കുമാറിനെ തേനി പൊലീസ് അറസ്റ്റ് ചേയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മണിയരശന്‍ എന്നയാളാണ് ഇറച്ചി കട നടത്തുന്നത്. ഇവിടെ നാല് വര്‍ഷം മുന്‍പ് വരെ ജോലി ചെയ്തിരുന്നയാളാണ് കുമാര്‍. മദ്യലഹരിയില്‍ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാര്‍ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു. വില കൂടുതലായതിനാല്‍ നല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തിരികെ പോയ കുമാറെത്തിയത് തുണിയില്‍ പൊതിഞ്ഞ ജീര്‍ണിച്ച മൃതദേഹവുമായാണ്.
നാല് ദിവസം മുന്‍പ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വരികയായിരുന്നു. ഇത് കടക്കു മുന്നില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളഞ്ഞു. കടയുടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യറായില്ല. തുടര്‍ന്ന് ആംബുലന്‍സെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവസ്ഥലത്തുനിന്നും ശ്മശാനത്തിലെത്തിച്ച് സംസ്‌ക്കരിച്ചു.
ശ്മശാനത്തില്‍ കുഴിച്ചിട്ട മൃതദേഹമാണു കുമാര്‍ പുറത്തെടുത്തതെന്നാണ് നിഗമനം. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. അസ്ഥികളും പുറത്തുകണ്ടിരുന്നു. പ്രതി കുമാര്‍ മയക്കുമരുന്നിന് അടിമയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
Cemetery worker in Tamil Nadu was arrested after leaving a decomposed body in front of a butcher shop as revenge for not being given free meat. The incident occurred at a shop in PC Pettai, Theni district. The accused exhumed the body from a grave.
#Crime #Revenge #TamilNadu #Body #ButcherShop #Arrest