Killing | ഉത്തര്‍പ്രദേശില്‍ ദളിത് യുവാവ് വെടിയേറ്റ് മരിച്ചു; മുന്‍ സൈനികനായി തിരച്ചില്‍ 

 
Dalit Man Killed By Retired Soldier Over Land Dispute In UP: Cops

Representational Image Generated by Meta AI

സ്ഥലത്തെ ചൊല്ലിയുള്ള വാക് തര്‍ക്കത്തിനിടെയാണ് ആക്രമണം

'വിരമിച്ച സൈനികന്‍ ദളിത് യുവാവിനെ വെടിവച്ചുകൊന്നു'

ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശില്‍ ദളിത് യുവാവ് (Dalit Man) വെടിയേറ്റ് മരിച്ചു. ഗോണ്ടയിലെ ഉമ്‌റി ബീഗംഗഞ്ചില്‍ (Umri Begamganj) തിങ്കളാഴ്ചയാണ് സംഭവം. രമേഷ് ഭാരതി എന്ന 46കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രമേഷിന്റെ മകന്റെ പരാതിയില്‍ മുന്‍ സൈനികനെതിരെ (Retired Soldier) പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

പൊലീസ് പറയുന്നത്: എസ് സി വിഭാഗത്തിലുള്ള യുവാവുമായി മുന്‍ സൈനികനായ അരുണ്‍ സിംഗിന് വസ്തു തര്‍ക്കം നിലനിന്നിരുന്നു. ഇതിനെ ചൊല്ലിയ തര്‍ക്കത്തിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം ഗ്രാമത്തിലെ പാര്‍ഖി ദുബേയ് സമീപത്ത് വച്ച് അരുണ്‍ സിംഗ് രമേഷിനെ തടഞ്ഞു വയ്ക്കുകയായിരുന്നു. സ്ഥലത്തേ ചൊല്ലിയുള്ള വാക് തര്‍ക്കത്തിനിടെ ക്ലോസ് റേഞ്ചില്‍ വച്ച് അരുണ്‍ സിംഗ് വെടി വയ്ക്കുകയായിരുന്നു. 

സംഭവത്തേക്കുറിച്ച് വിവരം ലഭിച്ച് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും രമേഷ് ഭാരതി മരിച്ചിരുന്നു. ഫോറന്‍സിക് സംഘം മേഖലയിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. പ്രതിയെ പിടികൂടാനായി വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.


#UttarPradesh #Dalit #murder #justice #India #crime #protest #humanrights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia