Suspension | സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മര്‍ദിച്ചെന്ന പരാതി; പൊലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു


● വൈദ്യപരിശോധനയില്‍ ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
● സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മര്‍ദനമേറ്റത്.
● ജീപ്പിന് മുകളില്‍ വെച്ച് പരാതി എഴുതിയതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
പത്തനംതിട്ട: (KVARTHA) പരാതിക്കാരനൊപ്പമെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ രഘുകുമാറിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പരാതി ഉയര്‍ന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയില്‍ രഘുകുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്.
രാജേഷ് ഒരു പരാതിക്കാരനൊപ്പമാണ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരന്‍ പൊലീസ് ജീപ്പിന് മുകളില്‍ വെച്ച് പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് രഘുകുമാര്‍ ഇരുവര്‍ക്കും നേരെ തിരിഞ്ഞത്. പിന്നാലെ രാജേഷ് കുമാര്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും രഘുകുമാറിനെതിരെ പരാതി നല്‍കുകയുമായിരുന്നു.
ഈ വാര്‍ത്ത പങ്കുവെച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
CPM area committee member was allegedly assaulted by a policeman under the influence of alcohol, leading to the policeman's suspension.
#CPM #PoliceMisconduct #Assault #Suspension #KeralaNews #Kottayam