Conflict | കീഴാറ്റൂരില്‍ പുതുവത്സരാഘോഷത്തിനിടെ സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 6 പേര്‍ക്കെതിരെ കേസ്
● കീഴാറ്റൂരിൽ പുതുവത്സരാഘോഷത്തിനിടെ ഏറ്റുമുട്ടൽ.
● വാക്കുതർക്കം സംഘർഷത്തിലേക്ക് എത്തി.
● പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി.
കണ്ണൂര്‍: (KVARTHA) പുതുവത്സരാഘോഷത്തിനിടയില്‍ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സ്ഥിതി ശാന്തമാക്കാനെത്തിയ പൊലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ ഇരുവിഭാഗത്തിലും പെട്ട ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
അമല്‍, ബിജു, രമേശന്‍, സനല്‍, ബിജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ 1.20-നായിരുന്നു സംഭവം. മാന്തംകുണ്ട് തോട്ടാറമ്പ് റോഡില്‍ യുവധാര ക്ലബ്ബിന് സമീപം വെച്ചാണ് സംഭവം. സി.പി.ഐയുടെ നേതൃത്വത്തിലാണ് മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ പുതുവല്‍സരാഘോഷം സംഘടിപ്പിച്ചത്.
സി.പി.എം നിയന്ത്രണത്തിലുള്ള യുവധാര ക്ലബിന്റെ പ്രവര്‍ത്തകരുമായി വാക് തര്‍ക്കം ഉണ്ടായതോടെ ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലെത്തിയ പൊലീസാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.
#KeralaPolitics #CPICPMClash #Keezhattoor #IndiaNews #PoliticalViolence