'മരണശേഷം കുത്തിവയ്പ്പ്': കോവിഡ് രോഗിയുടെ മൃതദേഹം കാണാതായതിൽ 6 ഡോക്ടർമാർക്കെതിരെ നരഹത്യക്ക് കേസ്

 
Image Representing Police File Case Against Six Doctors for Manslaughter and Forgery After Family Fails to Locate Body of COVID Victim Five Years After Death in Mumbai
Watermark

Representational Image Generated by GPT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മൃതദേഹം കണ്ടെത്താനാകാത്തതിൽ മകൻ അശോക് നൽകിയ പരാതിയിലാണ് ഹൈകോടതി ഇടപെട്ടത്.
● 'മൃതദേഹം വിട്ടുകിട്ടാൻ ആശുപത്രി ബിൽ ഇനത്തിൽ 1.84 ലക്ഷം രൂപ അടയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.'
● മരണശേഷം റെംഡിസിവിർ മരുന്ന് കുത്തിവച്ചെന്ന് സിവിൽ സർജന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
● വിവിധ ആശുപത്രികളിലും മോർച്ചറികളിലും അന്വേഷിച്ചിട്ടും മൃതദേഹം കണ്ടെത്താനായില്ല.
● കേസിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചു.

മുംബൈ: (KVARTHA) അഞ്ചു വർഷം മുൻപ് കോവിഡ് (COVID-19) ബാധിച്ച് മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനാകാത്ത സംഭവത്തിൽ ഹൈകോടതി ഇടപെട്ടു. ഇതേത്തുടർന്ന് ആറ് ഡോക്ടർമാർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നരഹത്യ, ചികിത്സാപിഴവ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഡോക്ടർമാർക്ക് എതിരെ ചുമത്തിയിട്ടുള്ളത്. 2020ൽ മരിച്ച പിതാവ് ബബന്റാവു കോക്കറാലെയുടെ മൃതദേഹം എവിടെയെന്നറിയാത്തതിനെ തുടർന്ന് മകൻ അശോക് (47) നൽകിയ പരാതിയിലാണ് ഹൈകോടതിയുടെ സംഭാജിനഗർ ബെഞ്ചിന്റെ നിർണായക ഇടപെടൽ.

Aster mims 04/11/2022

സംഭവത്തിന്റെ തുടക്കം

2020 ഓഗസ്റ്റ് 13നാണ് തൊണ്ടവേദനയെ തുടർന്നു അഹില്യാനഗറിലെ പാട്യാല ഹൗസിലുള്ള ഒരു സ്വകാര്യ കോവിഡ് ചികിത്സാകേന്ദ്രത്തിൽ ബബന്റാവുവിനെ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ചിട്ടില്ല എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എങ്കിലും അദ്ദേഹത്തെ നിരീക്ഷണത്തിൽ തുടരാൻ അനുവദിച്ചു. എന്നാൽ, പിറ്റേന്നു തന്നെ ബന്ധുക്കളെ അറിയിക്കുക പോലും ചെയ്യാതെ അദ്ദേഹത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ, ഡോക്ടർമാർ തന്റെ ശരീരത്തിൽനിന്നു വലിയ അളവിൽ രക്തമെടുത്തെന്നും ഇവർ തന്നെ കൊല്ലുമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഒട്ടേറെത്തവണ മകനെ ഫോൺ വിളിച്ചിരുന്നു. എന്നിട്ടും പിതാവിനെ കാണാൻ അധികൃതർ മകനെ അനുവദിച്ചില്ല. രണ്ട് ദിവസത്തിനുശേഷം അദ്ദേഹം കോവിഡ് ബാധിച്ചു മരിച്ചെന്ന വിവരമാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്.

മൃതദേഹം കാണാന്‍പോലും കിട്ടിയില്ല

മൃതദേഹം വിട്ടുകിട്ടണമെങ്കിൽ ആശുപത്രി ബിൽ ഇനത്തിൽ 1.84 ലക്ഷം രൂപ അടയ്ക്കണമെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ബിൽ തുക അടച്ചതിനുശേഷം ബന്ധപ്പെട്ടപ്പോൾ മൃതദേഹം സർക്കാർ ആശുപത്രിയിലേക്കു മാറ്റിയെന്നാണ് അറിയിച്ചത്. അവിടെ അന്വേഷിച്ചപ്പോൾ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. വിവിധ ആശുപത്രികളും മോർച്ചറികളും കയറി ഇറങ്ങിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഡോക്ടർമാർക്കും സ്വകാര്യ ആശുപത്രികൾക്കുമെതിരെ പലയിടത്തും ഒട്ടേറെ പരാതികൾ നൽകിയിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് അശോക് ഹൈകോടതിയെ സമീപിച്ചത്.

മെഡിക്കൽ അനാസ്ഥ സ്ഥിരീകരിച്ച് റിപ്പോർട്ട്

2021ലെ ജില്ലാ സിവില്‍ സര്‍ജന്റെ അന്വേഷണ റിപ്പോർട്ടിൽ മെഡിക്കൽ അനാസ്ഥ വ്യക്തമാക്കിയിരുന്നുവെങ്കിലും അത് വച്ച് എഫ്‌ഐആർ ഫയൽ ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി 2022ൽ മകൻ ക്രിമിനൽ റിട്ട് ഹർജി നൽകുകയായിരുന്നു. കാര്യമായ പരിശോധന കൂടാതെ കോവിഡ് രോഗികൾക്കു നൽകുന്ന റെംഡിസിവിർ മരുന്നിന്റെ കുത്തിവയ്പ്പ് മരണശേഷം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിശോധന രേഖകൾ പ്രകാരം ഓഗസ്റ്റ് 18ന് രാവിലെ 10 മണിക്കാണ് കുത്തിവയ്പ്പെടുത്തത്. എന്നാൽ അന്ന് രാവിലെ 8.30ന് മരിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതും. ഓഗസ്റ്റ് 20നുള്ള ആശുപത്രി രേഖകൾ പ്രകാരം രോഗി മരിച്ചത് കോവിഡ് മൂലമുള്ള ന്യുമോണിയ ബാധിച്ചാണെന്നും പറയുന്നു. കേസിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു. 'അന്വേഷണം പുരോഗമിക്കുകയാണ്' എന്ന് പൊലീസ് ഇൻസ്‌പെക്ടർ ആനന്ദ് കോക്കരെ പറഞ്ഞു.
 

ചികിത്സാ പിഴവിനെതിരെ ശക്തമായ നിയമ നടപടി വേണോ? 5 വർഷമായിട്ടും മൃതദേഹം കണ്ടെത്താനാകാത്ത ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Police filed a case against 6 doctors for manslaughter after a family couldn't find the body of their father, a COVID victim, 5 years later.

#COVIDCase #MedicalNegligence #MumbaiNews #JusticeForVictim #BabanraoKokkarale #HighCourt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script