Verdict | കോടതി അംഗീകരിച്ചത് പ്രൊസിക്യൂഷൻ നിരത്തിയ വാദങ്ങൾ; പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയ വിധിയിൽ ഗുരുതര നിരീക്ഷണങ്ങൾ

 
Court Upholds Prosecution's Arguments; Serious Observations in PP Divya's Bail Rejection

Image Credit: Facebook / P P Divya

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചു' 
● 'ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്'
● 'ദിവ്യയുടെ പങ്ക് വ്യക്തമാണ്'

തലശേരി: (KVARTHA) ജീവനൊടുക്കിയ മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ പി പി ദിവ്യ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന പ്രൊസിക്യൂഷൻ വാദം അംഗീകരിച്ച് കോടതി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹ്‌മദ്‌ ആണ് ഇതു സംബന്ധിച്ച് മുൻകൂർ ജാമ്യ ഹരജിയിൽ നിലപാട് വ്യക്തമാക്കിയത്. എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ പി പി ദിവ്യയ്ക്കായി പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ച വാദമുഖങ്ങൾ തള്ളിക്കളഞ്ഞ കോടതി കേസിൽ അതീവ ഗുരുതരമായ നിരീക്ഷണങ്ങളും നടത്തി.  

Aster mims 04/11/2022

പ്രൊസിക്യൂഷനായി വാദിച്ച അഡ്വ. കെ അജിത്ത് കുമാർ ഉന്നയിച്ച എട്ടു വാദങ്ങളാണ് സെഷൻസ് കോടതി മുഖവിലയ്ക്കെടുത്തത്. വാദിഭാഗം അഭിഭാഷകനായ കെ വിശ്വൻ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ ദിവ്യ എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. 

ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഉന്നതതലങ്ങളിൽ പ്രവർത്തിക്കുന്ന പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയിൽ പങ്കെടുത്തതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 

പ്രതിഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകർപ്പിൽ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്.

#PPDivya #NaveenBabu #Kerala #Justice #CourtVerdict #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia