കഫ് സിറപ്പ് ദുരന്തം: മരണസംഖ്യ 21 ആയി; ഫാർമ ഉടമ ചെന്നൈയിൽ അറസ്റ്റിൽ

 
Cough Syrup Tragedy Toll Rises to 21 After Two More Child Deaths
Watermark

Photo Credit: X/Nalini Unagar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ശ്രീശൻ ഫാർമയുടെ ഉടമ രംഗനാഥനാണ് ചെന്നൈയിൽനിന്ന് പിടിയിലായത്.
● സിറപ്പിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷരാസവസ്തു കണ്ടെത്തി.
● മരിച്ച കുട്ടികളിൽ വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തി.
● ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം തേടി.
● അഞ്ച് കുട്ടികൾ ഇപ്പോഴും നാഗ്പുരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.

ഭോപ്പാൽ: (KVARTHA) കഫ് സിറപ്പ് ദുരന്തത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന ശ്രീശൻ ഫാർമയുടെ ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിനെ തുടർന്ന് കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു. പിന്നാലെ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഫാർമ കമ്പനി ഉടമ അറസ്റ്റിലായത്.

Aster mims 04/11/2022

അതേസമയം, രാജ്യത്തെ നടുക്കിയ കഫ് സിറപ്പ് ദുരന്തത്തിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയർന്നിരിക്കുകയാണ്. ദുരന്തത്തിൻ്റെ പ്രഭവകേന്ദ്രമായ ചിന്ദ്വാര ജില്ലയിൽ മാത്രം 18 കുട്ടികളാണ് മരണപ്പെട്ടത്.  ബുധനാഴ്ച (09.10.2025) രണ്ട് കുട്ടികൾ ചിന്ദ്വാര ജില്ലയ്ക്ക് പുറത്തുള്ളവരാണ്. അയൽ ജില്ലകളായ ബേതുൽ, പാണ്ഡുർന എന്നിവിടങ്ങളിൽ നിന്നായി മൂന്ന് കുട്ടികളാണ് ഇതുവരെ മരിച്ചത്.

വിഷം കലർന്ന സിറപ്പ്

കഫ് സിറപ്പ് നിർമ്മിച്ച കാഞ്ചീപുരത്തെ ശ്രേസൻ ഫാർമ യൂണിറ്റുകളിൽ എസ്ഐടി പരിശോധന തുടരുകയാണ്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളിൽ നടത്തിയ പരിശോധനയിൽ വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തിയിരുന്നു. സിറപ്പിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ (Diethylene Glycol) എന്ന വിഷ രാസവസ്തു അടങ്ങിയിരുന്നതായി എസ്ഐടി അന്വേഷണത്തിൽ തെളിഞ്ഞു. ഇത് വ്യവസായിക മേഖലയിൽ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ്.

കഫ് സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലായി നാഗ്പുരിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് കുട്ടികൾ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അതേസമയം, സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന പ്രതീക് പവാർ എന്ന ഒരു വയസ്സുള്ള ആൺകുട്ടിക്ക് രോഗം ഭേദമായത് ആശ്വാസ വാർത്തയായി. നാഗ്പുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ ചോദ്യം

സംഭവത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, കോൾഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു.
 

കഫ് സിറപ്പ് ദുരന്തത്തില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്? ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യണം?

Article Summary: Cough syrup tragedy toll 21; pharma owner Ranganathan arrested from Chennai.

#CoughSyrupTragedy #DiethyleneGlycol #RanganathanArrested #ChildDeath #PharmaScam #MadhyaPradesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script