കോൺഗ്രസ് എംപിയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ; 24 കാരനായ പ്രതി 26 ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ്


● ചാണക്യപുരിയിൽ പ്രഭാതസവാരിക്കിടെയായിരുന്നു സംഭവം.
● നാല് പവനിൽ അധികം വരുന്ന സ്വർണമാലയാണ് മോഷ്ടിച്ചത്.
● മാല പൊട്ടിക്കുന്നതിനിടെ എംപിക്ക് കഴുത്തിൽ പരിക്കേറ്റിരുന്നു.
● ആക്രമണം എംപി ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ന്യൂഡൽഹി: (KVARTHA) തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി ആർ. സുധയുടെ കഴുത്തിൽനിന്ന് സ്വർണമാല പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചിരാഗ് ദില്ലി സ്വദേശിയായ സോഹൻ റാവത്ത് (24) ആണ് പോലീസ് പിടിയിലായത്. മോഷണവും പിടിച്ചുപറിയുമുൾപ്പെടെ 26 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. വാഹനമോഷണക്കേസിൽ പിടിയിലായി ഒരുമാസം മുൻപാണ് സോഹൻ ജാമ്യത്തിലിറങ്ങിയത്. എംപിയുടെ മാലയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഡൽഹിയിലെ അതിസുരക്ഷാ മേഖലയായ ചാണക്യപുരിയിൽ, പോളണ്ട് എംബസിക്ക് സമീപത്ത് വെച്ച് പ്രഭാതസവാരിക്കിടെയാണ് സ്കൂട്ടറിലെത്തിയ സോഹൻ റാവത്ത് എംപിയുടെ നാല് പവനിലധികം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്തത്. മാല പൊട്ടിക്കുന്നതിനിടെ എംപിയുടെ കഴുത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം എംപി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കേസ് പരിഹരിച്ചെന്നും മാല കണ്ടെടുത്തുവെന്നും ഡൽഹി പോലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. പ്രതിയെ പിടികൂടാനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
Article Summary: Delhi Police arrest man for snatching Congress MP R. Sudha's gold chain.
#DelhiCrime #ChainSnatching #MP #Arrest #DelhiPolice #CrimeNews