Heartbreaking | ഞെട്ടിക്കുന്ന സംഭവം! 'കോളജ് ശുചിമുറിയിൽ പ്രസവം, പിന്നാലെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ശേഷം  ക്ലാസ് മുറിയിലെത്തിയ വിദ്യാർഥിനി കുഴഞ്ഞുവീണു'

 
 Image representing student gives birth in college restroom, abandons baby
 Image representing student gives birth in college restroom, abandons baby

Representational Image Generated by Gemini

● കുംഭകോണത്തെ ഒരു കോളജിലാണ് സംഭവം.
● സഹപാഠികളോട് ആര്‍ത്തവമാണെന്ന് നുണ പറഞ്ഞു. 
● ആശുപത്രിയിലെ പരിശോധനയിലാണ് പ്രസവ വിവരം അറിഞ്ഞത്. 
● കുഞ്ഞിന്റെ പിതാവ് ബന്ധുവെന്ന് വിദ്യാര്‍ഥിനിയുടെ മൊഴി.

ചെന്നൈ: (KVARTHA) പഠിക്കാനായി കോളജിലെത്തിയ വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുംഭകോണത്തെ ഒരു കോളജിലാണ് സംഭവം. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ശുചിമുറി പരിസരത്തെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു. 

പൊലീസ് പറയുന്നത്: ശുചിമുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം, വിദ്യാര്‍ഥിനി കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് കോളേജിലെ ഒരു ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നും അറിയാത്തതുപോലെ ക്ലാസ് മുറിയില്‍ കയറി ഇരുന്നു. ഇതിനിടെ സഹപാഠികള്‍ അവളുടെ വസ്ത്രങ്ങളില്‍ രക്തക്കറ കണ്ട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അവള്‍ക്ക് ആര്‍ത്തവമുണ്ടെന്നും രക്തസ്രാവമാണെന്നും അവള്‍ നുണ പറഞ്ഞൊപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്ലാസില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. 

തുടര്‍ന്ന് അധികൃതര്‍ അറിയിച്ചതനുസരിച്ച് കോളജ് പരിസരത്ത് നടത്തിയ പരിശോധനയില്‍ ശുചിമുറി പരിസരത്തുനിന്ന് കുഞ്ഞിനെ കണ്ടെത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ബന്ധുവായ 27 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാര്‍ഥിനി മൊഴി നല്‍കി. ഇവര്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും പറഞ്ഞു. 

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കുംഭകോണം വെസ്റ്റ് പൊലീസിനെയും തിരുവിടൈമരുതൂര്‍ ഓള്‍ വിമന്‍ പൊലീസിനെയും നിയോഗിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ അമ്മയും കുഞ്ഞും ആശുപത്രിയിലാണ്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!

College student in Kumbakonam gave birth in the restroom and abandoned the baby in the trash. She then returned to class and fainted. The baby was found and both are now in the hospital.

#collegebirth #abandonedbaby #kumbakonam #studentpregnancy #shockingnews #crimenews


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia