Crime | പത്തനംതിട്ട പെരുനാട് സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം; 3 പേര്‍ കസ്റ്റഡിയില്‍


● കൊലപാതകം യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ.
● പ്രതികള്‍ ആര്‍എസ് എസ്, ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം.
● പിന്നില്‍ രാഷ്ട്രീയ തര്‍ക്കമില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
പത്തനംതിട്ട: (KVARTHA) പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഖില്‍, ശരണ്‍, ആരോമല്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ എട്ട് പേര്‍ പ്രതികളായി ഉണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ പെരുന്നാട് മാമ്പാറ സ്വദേശി ജിതിന്‍ (36) ആണ് ദാരുണമായി മരിച്ചത്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ തര്‍ക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മഠത്തുംമൂഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ നേരത്തെതന്നെ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് ജിതിന് കുത്തേറ്റത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, പ്രതികള്‍ ആര്‍എസ് എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിതിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ഈ ദാരുണ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
CITU worker was killed in Perunad, Pathanamthitta. Three people have been taken into custody. Police suspect previous clashes led to the murder, though political motives are being investigated.
#CITU, #Murder, #Kerala, #Pathanamthitta, #Crime, #Killed