Woman Arrested | 'കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ചാരപ്രവര്‍ത്തനം നടത്തി'; ഡെല്‍ഹിയില്‍ ചൈനീസ് യുവതി അറസ്റ്റില്‍
Oct 21, 2022, 09:02 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ ചൈനീസ് യുവതി അറസ്റ്റില്‍. മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് പൗരയെ മജു നാ കാട്ടിലയില്‍ നിന്നാണ് ഡെല്‍ഹി പൊലീസ് സെപ്ഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി യുവതി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് പൊലീസ് പൊലീസ് പറയുന്നത്.
യുവതിയുടെ പക്കലില്‍ നിന്നും നേപാള്‍ സ്വദേശിയാണെന്ന വ്യാജ പാസ്‌പോര്‍ടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ താമസ സ്ഥലത്ത് നിന്നും ഡോള്‍മ ലാമ എന്ന പേരിലുള്ള പാസ്‌പോര്‍ട് കണ്ടെടുത്തിരുന്നു. എന്നാല്‍ ഫോറിന്‍ റീജിയനല്‍ രജിസ്ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ചൈന സ്വദേശിയാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഡെല്‍ഹി പൊലീസ് സെപ്ഷ്യല്‍ സെല്‍ യുവതിയെ ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 2019 ല്‍ ഇവര്‍ ചൈനയില്‍ നിന്നും ഇന്‍ഡ്യയിലേക്ക് യാത്ര ചെയ്തതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
You might also like:
Keywords: New Delhi, News, National, Crime, Arrest, Arrested, Woman, Police, Chinese woman arrested for involvement in anti-national activities held: Delhi Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.