Google Fined | ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളെ വാണിജ്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്തുവെന്ന് ആരോപണം; ഗൂഗിളിന് 1337 കോടി രൂപ പിഴ ചുമത്തി
Oct 21, 2022, 08:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ടെക് കംപനിയായ ഗൂഗിളിന് 1337 കോടി രൂപ പിഴ. ആന്‍ഡ്രോയ്ഡ് ആപ്ലികേഷന്‍ അധിഷ്ഠിത മൊബൈല്‍ ഫോണുകളെ വാണിജ്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്തതെന്നാരോപിച്ചാണ് നടപടി. കോംപറ്റിഷന്‍ കമിഷന്‍ ഓഫ് ഇന്‍ഡ്യ(സിസിഐ)യാണ് പിഴ ചുമത്തിയത്. വിഷയത്തില്‍ ഗൂഗിള്‍ ഇന്‍ഡ്യ പ്രതികരിച്ചിട്ടില്ല.
മൊബൈല്‍ ഫോണുകളെ വാണിജ്യ താല്‍പര്യത്തിനനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തതെന്ന് സിസിഐ കണ്ടെത്തിയെന്നാണ് റിപോര്‍ട്. ഗൂഗിളിന്റേതാണ് മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ്. ഈ ഓപറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്ലികേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂഗിള്‍ അവരുടെ ആപുകളും നിര്‍മാണ വേളയില്‍ മൊബൈല്‍ ഫോണില്‍ ഉള്‍പെടുത്താറുണ്ട്. ഇങ്ങനെ സേര്‍ച് ആപ്, വിജറ്റ്, ക്രോം ബ്രൗസര്‍ എന്നിവ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സരാധിഷ്ഠിത നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയെന്നും സിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മാണ വേളയില്‍ തന്നെ സേര്‍ച് എന്‍ജിന്‍ ഡീഫോള്‍ടാകാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019ല്‍ കോംപറ്റീഷന്‍ കമിഷന് പരാതി ലഭിച്ചിരുന്നു. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കമിഷന്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ സേര്‍ച് എന്‍ജിന്‍ ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഓഫറുകളും സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നല്‍കരുതെന്നും കമിഷന്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

