SWISS-TOWER 24/07/2023

Abuse | പിഞ്ചുകുഞ്ഞിനോട് ക്രൂരത; 'കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു'; ശിശുക്ഷേമ സമിതിയിലെ 3 ആയമാര്‍ അറസ്റ്റില്‍

 
Child Welfare Workers Arrested for Abusing Toddler
Child Welfare Workers Arrested for Abusing Toddler

Representational Image Generated by Meta AI

ADVERTISEMENT

● ശിശു ക്ഷേമ ജനറല്‍ സെക്രട്ടറിയുടെ പരാതിയില്‍ നടപടി.  
● പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 
● കുഞ്ഞിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
● പരുക്ക് ഗുരുതരമല്ലെന്ന് ശിശു ക്ഷേമ സമിതി.

തിരുവനന്തപുരം: (KVARTHA) കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചുവെന്ന പരാതിയില്‍ ശിശുക്ഷേമ സമിതിയിലെ ആയമാര്‍ അറസ്റ്റില്‍. താത്കാലിക ആയമാരായ സിന്ധു, മഹേശ്വരി, അജിത എന്നിവരാണ് അറസ്റ്റിലായത്. ശിശു ക്ഷേമ ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് കേസെടുത്തത്.

Aster mims 04/11/2022

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ ദേഹത്തെ മുറിവ് കണ്ടത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് മുറിവ് ശ്രദ്ധയില്‍പ്പെടുന്നത്. ഇതിന് പിന്നാലെ ഇവര്‍ ജനറല്‍ സെക്രട്ടറിയെ വിവരമറിയിച്ചു. തുടര്‍ന്ന് തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

പരിശോധനയില്‍ മുറിവുള്ളതായി കണ്ടെത്തിയതിന് പിന്നാലെ അരുണ്‍ ഗോപി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസെത്തി മൊഴിയെടുത്ത ശേഷമാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് മൂവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. ഉപദ്രവിച്ചതിനും വിവരം മറച്ചുവച്ചതിനും കേസെടുത്തിട്ടുണ്ട്.

അമ്മയുടെ മരണത്തിന് ശേഷം അച്ഛന്‍ ജീവനൊടുക്കിയതോടെയാണ് രണ്ടര വയസുകാരിയെ ഇവിടെ എത്തിച്ചത്. സംഭവത്തില്‍ മറ്റുള്ള ആയമാര്‍ക്കും പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ശിശു ക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ ഒരാഴ്ചയായി ആയമാരായി ജോലി ചെയ്ത് വരികയായിരുന്ന ഇവരെ പിരിച്ചു വിട്ടതായി ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി പറഞ്ഞു. 

#childabuse #childwelfare #Kerala #arrest #POCSO #justiceforchildren

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia