ബി.ജെ.പി നേതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

 
Image of G. Sajigopal, the deceased BJP leader.
Image of G. Sajigopal, the deceased BJP leader.

Photo: Arranged

● കോഴിക്കോട് ചേളന്നൂർ സ്വദേശി ജി. സജിഗോപാൽ ആണ് മരിച്ചത്.
● ശനിയാഴ്ച രാവിലെ 8.30-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
● ഇദ്ദേഹം എക്സാറോ ടൈൽസ് റീജിയണൽ സെയിൽസ് മാനേജരാണ്.
● വെള്ളിയാഴ്ച രാത്രി 8.30-ന് ഹോട്ടലിൽ മുറിയെടുത്തു.
● മരണകാരണം വ്യക്തമല്ല, കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
● ഭാര്യയും ഒരു മകനും സഹോദരനുമുണ്ട്.

കണ്ണൂർ: (KVARTHA) കോഴിക്കോട് സ്വദേശിയായ മധ്യവയസ്കനെ ബക്കളത്തെ സ്നേഹ ഇൻ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേളന്നൂർ പുളിബസാർ നവനീതത്തിൽ പരേതരായ കൊട്ടിൽ വളപ്പിൽ ഗോവിന്ദൻകുട്ടി-സാവിത്രി ദമ്പതികളുടെ മകൻ ജി. സജിഗോപാൽ (50) ആണ് ശനിയാഴ്ച രാവിലെ 8.30 ന് ഹോട്ടലിലെ റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

ഇദ്ദേഹം 23 ന് രാത്രി 8.30 നാണ് ഹോട്ടലിൽ മുറിയെടുത്തത്. എക്സാറോ ടൈൽസ് റീജിയണൽ സെയിൽസ് മാനേജരാണ് സജിഗോപാൽ. ബി.ജെ.പി ചെളന്നൂർ ഏരിയാ കമ്മിറ്റി അംഗം കൂടിയാണ്.

ഭാര്യ: ബബിത (എച്ച്.ഡി.എഫ്.സി). മകൻ: നവനീത് ഗോപാൽ. സഹോദരൻ: വിനോദ് കുമാർ.

കണ്ണൂരിൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: A BJP leader and sales manager from Kozhikode, G. Sajigopal (50), was found dead in a hotel room in Bakalam, Kannur.

#Kannur #BJP #KeralaNews #Death #HotelDeath #Kozhikode

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia