Arrest | 'വ്യാജ പേരിൽ അന്തിമഹാകാളൻകാവ് വേലയ്ക്കെതിരെ വിദ്വേഷ പരാമർശങ്ങൾ'; സൈബർ സെൽ അന്വേഷണത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് കുടുങ്ങി, അറസ്റ്റിൽ


● ബിജെപി പുലാക്കോട് മണ്ഡലം പ്രസിഡന്റ് വി ഗിരീഷാണ് അറസ്റ്റിലായത്
● വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പേരിലാണ് വിദ്വേഷ സന്ദേശം അയച്ചത്.
● വേല കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളാണ് പരാതി നൽകിയത്.
തൃശൂർ: (KVARTHA) ചേലക്കര അന്തിമഹാകാളൻകാവ് വേലയ്ക്കെതിരെ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി പുലാക്കോട് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. വി ഗിരീഷിനെയാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പങ്ങാരപ്പിള്ളി സ്വദേശി സുനിൽ, വേല കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
പങ്ങാരപ്പിള്ളി ദേശക്കാരൻ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പേരിൽ ഗിരീഷ്, വേലയ്ക്കും വെടിക്കെട്ടിനുമെതിരെ പ്രകോപനപരമായ സന്ദേശങ്ങൾ അയച്ചുവെന്നാണ് കേസ്. സൈബർ സെൽ നടത്തിയ പരിശോധനയിലാണ് ഗിരീഷാണ് വ്യാജ പേരിൽ സന്ദേശം അയക്കുന്നത് എന്ന് കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേല ദിവസം ഇയാളെ കരുതൽ തടങ്കലിലാക്കിയിരുന്നു.
ഇത്തവണത്തെ വേലയിലെ വെടിക്കെട്ട് നടക്കാതിരിക്കാനായി മറ്റൊരാളുടെ പേരിൽ എഡിഎമ്മിന് പരാതി നൽകിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വിദ്വേഷ പരാമർശനം പുറത്തുവന്നതും അറസ്റ്റ് നടന്നതും. ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജെപി നേതാവ് വി ഗിരീഷ് കുടുങ്ങിയത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
BJP leader has been arrested in Thrissur for making hate speech against the Anthimahakalankavu Vela festival. The leader, V Girish, was found to have posted provocative messages on a WhatsApp group under a false name, attempting to disrupt the festival's fireworks. The arrest followed a cyber cell investigation and complaints from festival organizers.
#KeralaNews, #HateSpeech, #Arrest, #BJP, #Thrissur, #Festival