Safety | മദ്യം വാങ്ങാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; പെരുമാറ്റം മോശമായാല്‍ കായികമായും നേരിടും; ബെവ്‌കോയിലെ വനിതകള്‍ക്ക് അടിതടയല്‍ പരിശീലനം!
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശാരീരിക അതിക്രമം ഉണ്ടായാല്‍ എങ്ങനെ തടയാം.
● താല്‍പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.
● ഡിസംബര്‍ ഒന്നിന് ജില്ല അടിസ്ഥാനത്തില്‍ പരിശീലനം.
● ഏകോപന ചുമതല അഡീഷണല്‍ എസ്പിമാര്‍ക്ക്.
കോട്ടയം: (KVARTHA) ബെവ്‌കോ (BEVCO - Kerala State Beverages Corporation) ജീവനക്കാരോട് മോശം പെരുമാറ്റം വര്‍ധിച്ച സാഹചര്യത്തില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ പെരുമാറ്റം മോശമായാല്‍ കായികമായും നേരിടാനായുള്ള ഒരുക്കത്തില്‍ ബിവറേജസ് കോര്‍പറേഷന്‍. അക്രമികളെ സ്വയം പ്രതിരോധിക്കാന്‍ വനിതാ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം.
ജനമൈത്രി പൊലീസ് വിഭാഗത്തിന്റെ കീഴിലുള്ള വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് ടീമാണ് പരിശീലനം നല്‍കുക. 2015 മുതല്‍ ഈ വിഭാഗം നിലവിലുണ്ട്. ആയോധനകലകളില്‍ പ്രാവീണ്യമുള്ള നാല് വനിതാ പൊലീസുകാരെ എല്ലാ ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്.
ശാരീരിക അതിക്രമം ഉണ്ടായാല്‍ എങ്ങനെ തടയാമെന്നാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തുക. 20 മണിക്കൂറുള്ള ഒരു സെഷന്റെ പരിശീലനം തികച്ചും സൗജന്യമായാണ്. താല്‍പര്യമുള്ള ആര്‍ക്കും പരിശീലനത്തിനായി റജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ ഒന്നിന് ജില്ല അടിസ്ഥാനത്തില്‍ പരിശീലനം നല്‍കും.
അക്രമികളില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് പരിശീലിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 20 പെണ്‍കുട്ടികളുണ്ടെങ്കില്‍ ഏതു സംഘത്തിനും പൊലീസ് പരിശീലനം നല്‍കും. ടെക്‌നോപാര്‍ക്കില്‍ വനിതാ ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി പൊലീസ് പരിശീലനം നല്‍കുന്നുണ്ട്. ഏകോപന ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് അഡീഷണല്‍ എസ്പിമാരെയാണ്. നോഡല്‍ ഓഫീസര്‍ റേഞ്ച് ഡിഐജിയും.
#WomensSafety #SelfDefense #Kerala #Bevco #WorkplaceSafety #Training #WomenEmpowerment
