സൗദി നയതന്ത്ര ഉദ്യോഗസ്ഥനെതിരായ പരാമര്‍ശം; മോഡല്‍ മേഘ്‌ന ആലം അറസ്റ്റില്‍
 

 
Bangladeshi Model Arrested for Spreading False Information: Meghna Alam Case
Watermark

Image Credit: Facebook/ Meghna Alam

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപണം.
● ഇരു രാജ്യബന്ധം മോശമാക്കുമെന്ന ആശങ്ക.
● പൊലീസ് അതിക്രമമെന്ന് മേഘ്‌നയുടെ ആരോപണം.

ധാക്ക: (KVARTHA) സൗദി അറേബ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് പ്രശസ്ത മോഡൽ മേഘ്‌ന ആലത്തിനെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് പൊലീസ്. വിവരങ്ങൾ പ്രചരിപ്പിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബംഗ്ലാദേശ് പൊലീസിന്റെ നടപടി. ബംഗ്ലാദേശിലെ പ്രമുഖ മോഡലും മുൻ മിസ് എർത്ത് ബംഗ്ലാദേശ് ജേതാവുമാണ് അറസ്റ്റിലായ മേഘ്‌ന ആലം. കഴിഞ്ഞ ഒൻപതിനാണ് മേഘ്‌നയെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് ഉദ്യോഗസ്ഥർ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നുവെന്ന് ആരോപിച്ച് മേഘ്‌ന ഫെയ്‌സ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവച്ചിരുന്നു. പൊലീസിന്റെ നടപടികളുമായി സഹകരിക്കാൻ താൻ തയ്യാറാണെന്നും മേഘ്‌ന വീഡിയോയിൽ പറഞ്ഞിരുന്നു.  ധാക്ക കോടതിയിൽ ഹാജരാക്കിയ മേഘ്‌നയെ പിന്നീട് കാഷിംപുർ ജയിലിലേക്ക് മാറ്റി.
അറസ്റ്റിനു മുൻപ് വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെതിരെ മേഘ്‌ന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചിരുന്നു. അന്വേഷണ ഏജൻസികളുടെ സഹായത്തോടെ ഇദ്ദേഹം തന്നെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം.
മേഘ്‌നയും സൗദിയിലെ ഉദ്യോഗസ്ഥനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് മേഘ്‌നയുടെ പിതാവിൻ്റെ പ്രതികരണം. മകൾ ഉദ്യോഗസ്ഥൻ്റ വിവാഹാഭ്യർത്ഥന നിരസിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹത്തിന് ഭാര്യയും കുട്ടികളുമുണ്ടെന്ന വിവരം മറച്ചുവച്ചെന്നും പിതാവ് ആരോപിക്കുന്നു. അതേസമയം, മേഘ്‌നയുടെ അറസ്റ്റിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം വ്യാപകമാണ്. ആംനസ്റ്റി ഇൻ്റർനാഷണൽ മേഘ്‌നയുടെ അറസ്റ്റിൽ ആശങ്കയറിയിച്ചു.

Aster mims 04/11/2022

മേഘ്‌നയുടെ അറസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, ഷെയർ ചെയ്യുക.


Bangladeshi model Meghna Alam has been arrested for allegedly spreading false information about a Saudi diplomat. Police claim her actions could harm relations between the two countries.

#MeghnaAlam, #Bangladesh, #Arrest, #FalseInformation, #SaudiArabia, #ModelArrested

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia