Crime | എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകം; പ്രതികള്‍ ലോറന്‍സ് ബിഷ്ണോയി സംഘാംഗങ്ങളെന്ന് സംശയം; 2 പേര്‍ അറസ്റ്റില്‍

 
Baba Siddiqui death: Two suspects arrested

Photo Credit: X/Baba Siddique

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
● രക്ഷപ്പെട്ട മൂന്നാമനായി തിരച്ചില്‍. 
● റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന.
● ആരാണ് ബാബാ സിദ്ദീഖി?

മുംബൈ: (KVARTHA) മുന്‍ മന്ത്രിയും മുതിര്‍ന്ന എന്‍സിപി (അജിത് പവാര്‍) നേതാവുമായ ബാബ സിദ്ദീഖിന്റെ (Baba Siddiqui) കൊലപാതക കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പിടിയിലായവര്‍ കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ (Lawrence Bishnoi) സംഘത്തില്‍ പെട്ടവരാണെന്നാണ് സംശയിക്കുന്നത്. ഇവരില്‍ നിന്ന് കൈതോക്ക് പിടിച്ചെടുത്തതതായി പൊലീസ് അറിയിച്ചു. 

Aster mims 04/11/2022

മൂന്നുപേരടങ്ങുന്ന അക്രമിസംഘത്തില്‍ ഒരാള്‍ ഒളിവിലാണെന്നും രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താന്‍ വേണ്ടി ശ്രമം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുകയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. 10 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. 

വെടിവെപ്പുമായി ബന്ധപ്പെട്ട് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ യുപി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും മൂന്നാം പ്രതി ഒളിവിലാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തില്‍ ഷിന്‍ഡെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ പൊതുസ്ഥലത്ത് വെടിയേറ്റ് മരിച്ചത്. മുംബൈയിലെ ബാന്ദ്രയില്‍ എംഎല്‍എ സീഷാന്‍ സിദ്ദീഖിന്റെ നിര്‍മല്‍ നഗറിലെ ഓഫീസിന് സമീപം ദസറ ആഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു കൃത്യം നടന്നത്. ബാബ സിദ്ദീഖി മകന്റെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ കയറുമ്പോള്‍ മുഖം മുടി ധരിച്ചെത്തിയ 3 പേര്‍ 6-7 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒരെണ്ണം അടിവയറ്റിലും പതിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ അടുത്തിരുന്നയാള്‍ക്കും പരുക്കേറ്റതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ബാബ സിദ്ദീഖിക്ക് നടന്‍ സല്‍മാന്‍ ഖാനുമായുള്ള അടുപ്പമാണ് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ പകയ്ക്ക് കാരണമെന്നാണ് ദേശീയ മാധ്യമമായ എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിലുള്ളവരാണെന്ന് സമ്മതിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആരാണ് കൊല്ലപ്പെട്ട ബാബാ സിദ്ദീഖി?

48 വര്‍ഷക്കാലം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബാബാ സിദ്ദീഖി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും രാജിവച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നത്. എന്‍സിപി പിളര്‍ത്തി എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായ അജിത് പവാര്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരുന്നു സിദ്ദീഖിയുടെ തീരുമാനം. 

1999, 2004, 2009 വര്‍ഷങ്ങളില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍നിന്നും തുടര്‍ച്ചയായി വിജയിച്ച നേതാവ്. എന്നാല്‍ 2014 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി  സ്ഥാനാര്‍ത്ഥി ആശിഷ് ഷെലാറിനോട് പരാജയപ്പെട്ടു. 1992 മുതല്‍ 1997 വരെ തുടര്‍ച്ചയായി രണ്ട് തവണ മുനിസിപ്പല്‍ കോര്‍പ്പറേറ്ററായും പ്രവര്‍ത്തിച്ചു.

2000ന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിന്റെ കാലത്ത് മഹാരാഷ്ട്രയുടെ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്ത മുന്‍മന്ത്രി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായും പയറ്റിത്തെളിഞ്ഞതാണ് സിദ്ദീഖിയുടെ മഹാരാഷ്ട്ര രാഷ്ട്രീയം. ഒടുവില്‍ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കൗമാരക്കാലം മുതല്‍ തുടങ്ങിയ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിദ്ദീഖി പിടിയിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് ബാന്ദ്ര മേഖലയില്‍ ഉണ്ടായിരുന്ന മേല്‍ക്കൈയ്ക്കും ഉലച്ചില്‍ സംഭവിച്ചിരുന്നു.

ബാന്ദ്രയിലെ ബോളിവുഡ് താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ അത്രമാത്രം സ്വാധീനമുള്ള നേതാവ് കൂടിയായിരുന്നു. 2013ല്‍ ഷാരൂഖ്, സല്‍മാന്‍ ഖാന്‍മാര്‍ തമ്മിലുണ്ടായ പ്രശസ്തമായ തര്‍ക്കം ഒരു ഇഫ്താര്‍ വിരുന്നില്‍ ബാബ സിദ്ദീഖി ലളിതമായി പരിഹരിച്ചത് ചര്‍ച്ചാവിഷയമാണ്. അത്രമാത്രം ബന്ധം ബോളിവുഡിനോടും സിദ്ദീഖി സൂക്ഷിച്ചിരുന്നു.

#babasiddiqui #ncp #maharashtra #murder #lawrencebishnoi #crime #politics #mumbai #india

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia