Drowned | അസമിലെ 14കാരിയുടെ കൂട്ടബലാത്സംഗക്കേസ്; അറസ്റ്റിലായ യുവാവ് തെളിവെടുപ്പിനിടെ കുളത്തില്‍ ചാടി ജീവനൊടുക്കിയതായി പൊലീസ്
നാഗോണ്‍: (KVARTHA) അസമിൽ 14 കാരിയെ കൂട്ടബലാത്സംഗം (Molestation) ചെയ്തെന്ന ആരോപണത്തിൽ അറസ്റ്റിലായ പ്രതി (Accused) പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ജീവനൊടുക്കിയതായി പൊലീസ് അറിയിച്ചു. തഫസുല്‍ ഇസ്ലാം എന്ന യുവാവാണ് മരിച്ചത്. തെളിവെടുപ്പിനിടെ കൈവിലങ്ങുകളോടെ കുളത്തിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയതെന്ന് (Drowned) അധികൃതര്‍ പറഞ്ഞു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വ്യാഴാഴ്ച വൈകുന്നേരം പെൺകുട്ടിയെ ബോധരഹിതയായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ ഞെട്ടിക്കുന്ന ക്രൂരകൃത്യം പുറത്തറിഞ്ഞത്. ട്യൂഷന്‍ കഴിഞ്ഞ് വരുന്ന വഴിയാണ് സംഭവം. കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ ഈ കൃത്യത്തിൽ പങ്കുചേർന്നിട്ടുണ്ടെന്നു സംശയിക്കുന്നു. പ്രധാന പ്രതിയായി സംശയിക്കപ്പെട്ടയാളെ പിടികൂടിയെങ്കിലും പൊലീസ് കസ്റ്റഡിയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടു. പുലർച്ചെ 3.30 ഓടെ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് ഈ സംഭവം ഉണ്ടായത്. സംഭവം പുനഃസൃഷ്ടിക്കായി എത്തിച്ചതോടെ, പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട തഫസുല്‍ ഇസ്ലാം കുളത്തില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊല്‍ക്കത്തയിലെ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടെന്ന സംഭവത്തിലേതുപോലെ തന്നെ ഈ സംഭവത്തിലും ശക്തമായ പ്രതിഷേധമാണ് അസമില്‍ നടക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് നഗോണ്‍ പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ പല സ്ഥലങ്ങളിലും പ്രതിഷേധറാലികള്‍ നടന്നു.
അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ സംഭവത്തിൽ ഗൗരവമായി പ്രതികരിച്ചു. മനുഷ്യ രാശിക്കെതിരെ നടന്ന കുറ്റകൃത്യം എന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. എന്നാൽ, ഇപ്പോൾ പ്രതിയായി സംശയിക്കപ്പെടുന്നയാൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്.
#Assam #molest #died #policecustody #protests #India