Allegation | 'ഹോടെലില്‍ വെച്ച് അപമര്യാദയായി പെരുമാറി'; മുകേഷിനെതിരെ മറ്റൊരു കേസ്

 
Malayalam actor Mukesh Faces Another Case

Facebook/Mukesh M

3 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. 

കൊച്ചി: (KVARTHA) വടക്കാഞ്ചേരിക്കടുത്തുള്ള ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ (Mukesh M) മറ്റൊരു കേസെടുത്തു (Booked). ഭാരതീയ ന്യായ സംഹിത (Bharatiya Nyaya Sanhita) 354, 294 ബി വകുപ്പുകള്‍ പ്രകാരമാണ് തൃശൂര്‍ വടക്കാഞ്ചേരിയിലും കേസെടുത്തിരിക്കുന്നത്. 

2011 ല്‍ നടന്ന കേസിനാസ്പദമായ സംഭവത്തില്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കുമെന്നും കേസിന്റെ തുടര്‍ നടപടികള്‍ പ്രത്യേക അന്വേഷണ സംഘവുമായി ആലോചിച്ച ശേഷമെടുക്കുമെന്നും പൊലീസ് പറഞ്ഞു.

നേരത്തെ യുവ നടിയുടെ പരാതിയില്‍ മരട് പൊലീസ് മുകേഷിനെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. 

ആരോപണം ഉന്നയിച്ച നടി പ്രത്യേക അന്വേഷണ സംഘത്തിന് രഹസ്യ മൊഴി നല്‍കുകയായിരുന്നു. അമ്മയില്‍ അംഗത്വം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് പറഞ്ഞെന്നാണ് പരാതി. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് നടി പറഞ്ഞു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തുടര്‍ന്ന് സിപിഐയിലെ മുതിര്‍ന്ന നേതാക്കളും പ്രതിപക്ഷവും വനിതാ സംഘടനകളുമെല്ലാം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുകേഷ് രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് നില്‍ക്കുകയാണ് സിപിഎം. 

#Mukesh #MalayalamCinema #Allegations #Case #India #Kerala #Mollywood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia