പേന ചോദിച്ചത് വിനയായി? പഴക്കട ഉടമയുടെ പേരെഴുതി 55-കാരൻ മരിച്ച നിലയിൽ


● വിഷക്കായ കഴിച്ചാണ് മരണം സംഭവിച്ചത്.
● തുമ്പോളി സ്വദേശി ബെന്നിയാണ് മരിച്ചത്.
● മരണക്കുറിപ്പിൽ രണ്ട് ആളുടെ പേരുകൾ.
● പുലയൻവഴി കറുക ജംക്ഷനിലെ ലോഡ്ജിൽ സംഭവം.
ആലപ്പുഴ: (KVARTHA) വിഷക്കായ കഴിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 55കാരൻ മരിച്ചു. തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി ആണ് മരിച്ചത്. മരണകാരണമായി രണ്ട് പേരുടെ പേര് കുറിച്ചുവച്ച കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ദുരൂഹത വർധിച്ചിരിക്കുകയാണ്. മരണക്കുറിപ്പെഴുതാൻ പേനയും പേപ്പറും ചോദിച്ചതിന്റെ പേരിൽ മർദിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പഴക്കട ഉടമയുടെ പേരും മറ്റൊരാളുടെ പേരും തന്‍റെ മരണത്തിന് കാരണമായി എഴുതിവെച്ച ശേഷം 55-കാരൻ ജീവനൊടുക്കിയതായാണ് റിപ്പോർട്ട്.
കെട്ടിടനിർമാണ തൊഴിലാളിയായ ബെന്നിയെ വെള്ളിയാഴ്ച (18.07.2025) രാത്രി 10 മണിയോടെയാണ് വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ഇദ്ദേഹം ശനിയാഴ്ച (19.07.2025) രാവിലെയാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
പുലയൻവഴി കറുക ജങ്ഷനു സമീപത്തെ ലോഡ്ജിൽ ബെന്നി വെള്ളിയാഴ്ച വൈകിട്ട് ഒരു മുറിയെടുത്തിരുന്നു. സമീപത്തെ പഴക്കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചുവെന്ന് പോലീസ് പറയുന്നു. സ്ത്രീയെ ശല്യം ചെയ്യാൻ ചെന്നതായി കരുതി സ്ത്രീയുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദിച്ചുവെന്ന് പരാതിയുണ്ട്. തുടർന്ന് മുറിയിലെത്തിയ ബെന്നി തന്റെ മരണത്തിന് കാരണം തമ്പി എന്ന ആളാണെന്ന് തൂവാലയിൽ സ്കെച്ച് പേന ഉപയോഗിച്ച് എഴുതിവെച്ചു. മുറിയുടെ തറയിൽ ഷുക്കൂർ തന്നെ മർദിച്ചതായും കുറിച്ചുവെന്ന് പോലീസ് കണ്ടെത്തി. ഷുക്കൂറിനെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Alappuzha man found dead with a note mentioning two individuals.
#AlappuzhaNews #FoundDead #DeathNote #KeralaCrime #PoliceInvestigation #MysteriousDeath