അച്ഛന്റെ ക്രൂരതകൾ നോട്ടുബുക്കിൽ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണശ്രമം


● കുട്ടിയുടെ പിതാവും രണ്ടാനമ്മയും ഒളിവിലായിരുന്നതിന് ശേഷം തിരിച്ചെത്തി.
● ക്രൂരമർദ്ദനം കുട്ടി നോട്ടുബുക്കിൽ കുറിച്ചതോടെയാണ് പുറത്തറിഞ്ഞത്.
● കുട്ടിയെ ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിലാക്കി.
● സംഭവം നടന്നത് കുട്ടിയുടെ പിതാവിൻ്റെ അമ്മയുടെ വീട്ടിൽ വെച്ച്.
ആലപ്പുഴ: (KVARTHA) സ്വന്തം അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരതകൾ നോട്ടുബുക്കിൽ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണശ്രമം. ഒളിവിലായിരുന്ന കുട്ടിയുടെ അച്ഛൻ വ്യാഴാഴ്ച (07.08.2025) വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം. അച്ഛന്റെ അമ്മയുടെ വീട്ടിലായിരുന്ന കുട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്.

അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ മർദനം സഹിക്കാനാവാതെയാണ് കുട്ടി താൻ അനുഭവിച്ച വേദനകൾ നോട്ടുബുക്കിൽ കുറിച്ചത്. സ്കൂളിൽ നീരുവന്ന ചുവന്ന മുഖവുമായും കൈകളിൽ മർദനമേറ്റ പാടുകളുമായും എത്തിയ കുട്ടിയോട് അധ്യാപകർ വിവരങ്ങൾ തിരക്കിയപ്പോഴാണ് ക്രൂരതകൾ പുറത്തുവന്നത്.
തുടർന്ന് അധ്യാപകർ പോലീസിനെ വിവരമറിയിക്കുകയും കുട്ടിയുടെ അച്ഛൻ അൻസറിനും രണ്ടാനമ്മ ഷെബീനക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. കുട്ടിയെ ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ അച്ഛന്റെ അമ്മയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: A fourth-grade girl, a victim of abuse, faces another attack attempt after her father returned.
#ChildAbuse #Alappuzha #Kerala #ChildProtection #CrimeNews #PoliceFailure