Arrest | നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

 
Actor Mukesh Arrested on Molestation Charges

Photo Credit: Facebook/Mukesh M

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വടക്കാഞ്ചേരി പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. 
● സിനിമാ ചിത്രീകരണത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
● 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

തൃശൂര്‍: (KVARTHA) നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ (Mukesh) അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. വടക്കാഞ്ചേരി പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. തിങ്കളാഴ്ച 
രാത്രി അറസ്റ്റ് ചെയ്തെങ്കിലും വിവരം പൊലീസ് പുറത്ത് വിട്ടിരുന്നില്ല. 

Aster mims 04/11/2022

രാത്രി ഏഴു മണിയോടെയാണ് മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായത്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. മുകേഷിനെ അറസ്റ്റ് ചെയ്തുവെന്നുള്ള വിവരം പുറത്ത് പോകാതിരിക്കാന്‍ പൊലീസുകാരെ ചട്ടം കെട്ടിയത് വനിത ഐപിഎസ് ഉദ്യോഗസ്ഥയാണെന്നാണ് വിവരം.

ആലുവ താലൂക്ക് പരിധിയില്‍പ്പെട്ട യുവതി നല്‍കിയ പരാതിയിലാണ് മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2001ല്‍ വാഴാനിക്കാവില്‍ ഒരു സിനിമാ ചിത്രീകരണ സമയത്ത് ഒരു ഹോട്ടല്‍മുറിയില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് നടനെതിരെയുള്ള കേസ്. ഭാരതീയ ന്യായസംഹിതയുടെ 354, 294 ബി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. 

#mukesh #arrest #molestation #malayalamcinema #kerala #india #legalcase #women

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia