Allegation | ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുമ്പോള്‍ കടന്നുപിടിച്ചെന്ന് നടിയുടെ പരാതി; മണിയന്‍പിള്ള രാജുവിനെതിരെ കേസ്


● അതിക്രമം കാറില്‍ പോകുമ്പോള്‍.
● ലൈംഗിക ചുവയോടെ സംസാരിച്ചു.
● പീരുമേട് പൊലീസാണ് കേസെടുത്തത്.
കൊച്ചി: (KVARTHA) നടന്‍ മണിയന്‍ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പൊലീസ് കേസെടുത്തത്.
2009 ഇല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയന്‍പിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയില്‍ ആരോപിക്കുന്നു. നടന്റെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.
നേരത്തെ എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തതിരുന്നു. ഐപിസി 356, 376 വകുപ്പുകള്‍ പ്രകാരമാണ് മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
#ManiyanpillaRaju, #Assault, #MalayalamCinema, #Kerala, #India