ചെളി പുരണ്ട സിനിമാ ജീവിതം: നടൻ കൃഷ്ണ ലഹരി കേസിൽ പിടിയിൽ

 
 Actor Krishna Arrested in Drug Trafficking Case Following Sreekanth's Detainment
 Actor Krishna Arrested in Drug Trafficking Case Following Sreekanth's Detainment

Photo Credit: Instagram/Krishna kulasekaran

● കൊക്കെയ്ൻ വാങ്ങി ഉപയോഗിച്ചതായി കണ്ടെത്തി.
● കെവിൻ എന്നയാളിൽ നിന്ന് ലഹരി വാങ്ങിയെന്ന് വെളിപ്പെടുത്തൽ.
● വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ലഹരി ചർച്ചകൾ.
● കേസിൽ ഇതുവരെ അഞ്ചുപേർ അറസ്റ്റിലായി.

ചെന്നൈ: (KVARTHA) ലഹരിമരുന്ന് ഇടപാട് കേസിൽ നടൻ ശ്രീകാന്തിന് പിന്നാലെ നടൻ കൃഷ്ണയും അറസ്റ്റിലായി. നേരത്തെ പിടിയിലായ കെവിൻ എന്നയാളിൽ നിന്ന് കൃഷ്ണ കൊക്കെയ്ൻ വാങ്ങുകയും ഉപയോഗിക്കുകയും സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തതായി വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്നവരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നടൻ സജീവസാന്നിധ്യമാണെന്നും ലഹരി ഉപയോഗിച്ച വിവരം ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കൃഷ്ണ ലഹരി പാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന് ശ്രീകാന്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്ന താരത്തെ ബുധനാഴ്ചയാണ് തൗസൻഡ് ലൈറ്റ്‌സ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ബസന്റ് നഗറിലെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും മരുന്നുകളാണ് കഴിക്കുന്നതെന്നുമാണ് കൃഷ്ണ പോലീസിനോട് പറഞ്ഞത്. എന്നാൽ, ലഹരി വിൽപനക്കാരെ ബന്ധപ്പെടുന്നതിനുള്ള കോഡ് വാക്കുകൾ നടന്റെ ഫോണിൽ നിന്ന് പോലീസിന് ലഭിച്ചു. കെവിനുമായി നടത്തിയ പണമിടപാടുകളും കണ്ടെത്തി.

സംവിധായകൻ വിഷ്ണുവർധന്റെ സഹോദരനായ കൃഷ്ണ ഇരുപതിലേറെ സിനിമകളിലും ഏതാനും ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഈ കേസിൽ ഇതുവരെ അഞ്ച് പേരാണ് പിടിയിലായത്. മുൻ അണ്ണാഡിഎംകെ നേതാവ് പ്രസാദ്, ഘാന സ്വദേശി ജോൺ, പ്രദീപ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണയെ ജൂലൈ 10 വരെ റിമാൻഡ് ചെയ്തു.
 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക, മറ്റുള്ളവരുമായി പങ്കുവെക്കുക.

Article Summary: Actor Krishna arrested in drug trafficking case, linked to WhatsApp drug groups.

#DrugCase #ActorArrest #ChennaiPolice #AntiDrugCampaign #Krishna #CelebrityNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia