Incident | 'പശുക്കളെ കൂട്ടത്തോടെ നദിയില്‍ എറിഞ്ഞു, 20 എണ്ണം ചത്തു'; മധ്യപ്രദേശില്‍ കന്നുകാലികള്‍ നദിയില്‍ ഒഴുകുന്ന വീഡിയോ പുറത്ത്, പൊലീസ് കേസ്
ഭോപാല്‍: (KVARTHA) മധ്യപ്രദേശിലെ സത്ന (Satna) ജില്ലയില്‍ നിരവധി പശുക്കളെ (Cow) ഒരു സംഘമാളുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞതായി പരാതി. ഏകദേശം അമ്പതോളം പശുക്കളെ എറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബീറ്റാ ബാഗ്രി, രവി ബാഗ്രി, രാംപാല്‍ ചൗധരി, രാജ്ലു ചൗധരി തുടങ്ങി നാല് പേര്‍ക്കെതിരെ മധ്യപ്രദേശ് ഗോവര്‍ധന നിരോധന നിയമപ്രകാരവും (Madhya Pradesh Gauvansh Vadh Pratishedh Adhiniyam) ഭാരതീയ ന്യായ പ്രകാരവും (Bharatiya Nyaya Sanhita -BNS)പൊലീസ് കേസെടുത്തു.
ക്രൂരകൃത്യത്തില്‍ ഇരുപതോളം പശുക്കള്‍ ചത്തതായാണ് വിവരം. നദിയില്‍ ഒഴുകുകയായിരുന്ന മറ്റു പശുക്കളെ രക്ഷിച്ച് കരയിലെത്തിച്ചു. നദിയിലേക്ക് വലിച്ചെറിഞ്ഞ പശുക്കളുടെ കൃത്യമായ എണ്ണവും മരണസംഖ്യയും അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നാഗോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബാംഹോറിനടുത്തുള്ള റെയില്‍വേ പാലത്തിന് താഴെയുള്ള സത്ന നദിയിലാണ് പശുക്കളെ ഒഴുകുന്ന രീതിയില്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടത്. ഈ വീഡിയോ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
#BreakingNews
— AJEET JHA (@ajeetkumarjhaa) August 27, 2024
एमपी के सतना में दर्जनों गायों के साथ क्रूरता, ग्रामीणों ने घेरकर तेज़ धारा में बहाया। इनके ख़िलाफ़ केस दर्ज कर गिरफ़्तारी कब होगी ???@MPPoliceDeptt @CMMadhyaPradesh @Lakhan_BJP @PetaIndia @Dept_of_AHD #MPNews #Satna #PetaIndia #Cow pic.twitter.com/eAnFzlmRzX
#animal #India #MadhyaPradesh #cowprotection #animals #justiceforanimals