Crime | പങ്കാളികളെ കൈമാറ്റം: ഭീഷണിപ്പെടുത്തി സുഹൃത്തിനൊപ്പം ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന യുവതിയുടെ പരാതിയില്‍ 2 യുവാക്കള്‍ അറസ്റ്റില്‍

 
2 men involved in 'partner swap club' in Bengaluru arrested after woman alleges coercion
Watermark

Photo Credit: X/The Contrarian

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 32 വയസ്സുകാരിയായ യുവതിയാണ് പരാതിക്കാരി.
● സ്വകാര്യ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി.
● വേറെയും സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. 

ബെംഗളൂരു: (KVARTHA) കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ യുവാവിനെയും സുഹൃത്തിനെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തു. ഒരു  കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരാണ് അറസ്റ്റിലായത്. 32 വയസ്സുകാരിയായ യുവതി പരാതിയിലാണ് നടപടി. 

Aster mims 04/11/2022

ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് ബെംഗളൂരു പൊലീസ് പറയുന്നത് ഇങ്ങനെ: സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയോട് മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. യുവതി പരാതിയുമായി എത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്. 

ഹരീഷും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളില്‍ ഹരീഷ് താന്‍ അറിയാതെ സ്വകാര്യ നിമിഷങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയെന്നാണ് യുവതി പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സുഹൃത്തായ ഹേമന്ദുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഹരീഷ് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഹേമന്ദിനു പുറമെ മറ്റു സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാനും ഹരീഷ് നിര്‍ബന്ധിക്കുമായിരുന്നെന്നാണ് യുവതി പറയുന്നത്. പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദും. ഹേമന്ദിന്റെ കാമുകിയെ നേരത്തെ ഇരുവരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണുകളില്‍നിന്നു വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകള്‍ കണ്ടെത്തി. 

പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണം തുടരുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേസിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമെന്നും ബെംഗളൂരു പൊലീസ് കൂട്ടിച്ചേര്‍ത്തു.

#assault #blackmail #Bengaluru #crime #women #safety #justice #arrest #investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script