Allegation | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസില്‍ 19 കാരി അറസ്റ്റില്‍
● ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● ആണ്‍കുട്ടിയെ യുവതി വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയി.
● യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു.
● പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കായംകുളം: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 19 കാരി അറസ്റ്റില്‍. ബന്ധുവായ 16 കാരനാണ് കൃത്യത്തിന് ഇരയായത്. ചവറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്രീക്കുട്ടിയെ (19) ആണ് പോക്‌സോ കേസില്‍ വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പൊലീസ് പറയുന്നത്: ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടകയ്ക്ക് താമസിക്കുന്ന ആണ്‍കുട്ടിയെ യുവതി വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍നിന്നും ഇരുവരെയും പോലീസ് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, പല സ്ഥലങ്ങളിലായി കൊണ്ടുപോയി താമസിപ്പിച്ച് യുവതി പീഡിപ്പിച്ചതായി 16 കാരന്‍ മൊഴി നല്‍കി.
യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായി ഉള്ള ബന്ധം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ ബന്ധുകൂടിയായ 16 കാരന്റെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു. ഇവിടെനിന്നുമാണ് ഇരുവരും പോയത്.
ഇരയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൈസൂര്‍, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇവര്‍ താമസിച്ചതായി പോലീസ് കൂട്ടിച്ചേര്‍ത്തു. പ്രതിയെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
#molestation, #minor, #accused, #police, #crime