Sentence | 12 കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ്; 19 കാരന് 123 വര്‍ഷം തടവും 7 ലക്ഷം രൂപ പിഴയും; വിധി കേട്ട ഉടനെ കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
Oct 7, 2024, 18:30 IST
Representational Image Generated By Meta AI
● മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്
● പിഴ തുക പെണ്‍കുട്ടിയുടെ ക്ഷേമത്തിനായി കൈമാറും
● പ്രതിയെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെ
മലപ്പുറം: (KVARTHA) 12 കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 19 കാരന് 123 വര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക പെണ്‍കുട്ടിയുടെ ക്ഷേമത്തിനായി കൈമാറും. കോടതി വിധി കേട്ടയുടന്‍ യുവാവ് കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് കണ്ടുനിന്നവരെയെല്ലാം നടുക്കി.
2019ല്‍ അരീക്കോടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് പ്രതി സഹോദരന്‍ തന്നെയാണെന്ന് കണ്ടെത്തിയത്. മാതാവും ബന്ധുക്കളും സഹോദരനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.
#justiceforsurvivors #childabuse #incest #kerala #india #crime #lawandorder #pocsoactS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.