Drug Bust | കണ്ണൂരിൽ ലോഡ്ജിൽ മയക്കുമരുന്നുമായി കമിതാക്കൾ പിടിയിൽ

 
 Police raid at Capitol Mall Lodge in Kannur, drug dealers arrested with MDMA and cannabis.
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● റെയ്ഡ് നടന്നത് കാപ്പിറ്റോൾ മാൾ ലോഡ്ജിൽ.
● രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന.
● നഗരത്തിൽ വ്യാപക റെയ്ഡ് നടത്തിയത് കമ്മീഷണറുടെ നിർദേശപ്രകാരം.

കണ്ണൂർ: (KVARTHA) നഗരത്തിലെ കാപ്പിറ്റോൾ മാൾ ലോഡ്ജിൽ മയക്കുമരുന്നുമായി കമിതാക്കളെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. നിഹാദ് മുഹമ്മദ്, അനാമിക സുധീപ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും നാല് ഗ്രാം എംഡിഎംഎയും, ഒൻപത് ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ശനിയാഴ്ചയാണ് റെയ്ഡ് നടന്നത്. കണ്ണൂർ - തലശേരി ദേശീയപാതയിലെ കാപ്പിറ്റോൾ മാളിന് സമീപത്തുള്ള ലോഡ്ജിൽ ലഹരി വിൽപ്പന നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. കമ്മീഷണർ പി. നിധിൻ രാജിൻ്റെ നിർദേശപ്രകാരമായിരുന്നു നഗരത്തിൽ വ്യാപക റെയ്ഡ് നടത്തിയത്.

Aster mims 04/11/2022

അറസ്റ്റിലായ പ്രതികൾ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് സംശയിക്കുന്നു.  പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Police in Kannur arrested two individuals with MDMA and cannabis in a raid at a lodge. They are suspected to be part of a drug trafficking network.

#DrugBust #KannurNews #PoliceRaid #DrugTrafficking #MDMA #Cannabis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script