Candidate List | ചമ്പായി സോറനും മകനും സീറ്റ്, ഷിബു സോറൻ്റെ മരുമകൾക്കും അവസരം; ജാർഖണ്ഡ് തിരഞ്ഞെടുപ്പിനുള്ള 66 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി

 
BJP Releases First List of 66 Candidates for Jharkhand Elections

Image Credit: X / BJP Nagaland

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 81 സീറ്റുകളിൽ 68 ലും ബിജെപി മത്സരിക്കുന്നു.
● ബാബുലാൽ മറാണ്ടി ധൻവാറിൽ നിന്ന് മത്സരിക്കും.
● മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകൾക്കും സീറ്റ് 

റാഞ്ചി: (KVARTHA) ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 66 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടി ധൻവാറിൽ നിന്ന് മത്സരിക്കും. നിലവിലെ പ്രതിപക്ഷ നേതാവ് അമർ കുമാർ ബൗരിയെ ചന്ദങ്കിയരി സംവരണ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും മുൻ ജെഎംഎം നേതാവുമായ ചമ്പായി സോറന് സെറൈകെല സീറ്റ് നൽകിയപ്പോൾ അദ്ദേഹത്തിൻ്റെ മകൻ ബാബുലാൽ സോറന് ഘട്ശില സംവരണ സീറ്റിൽ അവസരം നൽകി. 

Aster mims 04/11/2022

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ രക്ഷാധികാരിയുമായ ഷിബു സോറൻ്റെ മൂത്ത മരുമകളും ബി.ജെ.പി നേതാവുമായ സീത സോറനും പട്ടികയിലുണ്ട്. ജംതാരയിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ് ഇവർ. മുൻ മുഖ്യമന്ത്രിയും ഒഡീഷ ഗവർണറുമായ രഘുബർ ദാസിൻ്റെ മരുമകൾ പൂർണിമ ദാസ് സാഹുവിന് ജംഷഡ്പൂർ ഈസ്റ്റ് മണ്ഡലം ലഭിച്ചു. 

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ട ചില മുഖങ്ങൾക്കും നിയമസഭയിൽ അവസരം നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിംഗ്ഭും സീറ്റിൽ നിന്ന് തോറ്റ ഗീത കോഡയെ ജഗന്നാഥ്പൂരിലെ സംവരണ സീറ്റിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 

ജാർഖണ്ഡിലെ 81 സീറ്റുകളിൽ 68ലും ബിജെപി മത്സരിക്കുന്നു, ബാക്കിയുള്ള സീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടുകൊടുത്തു. നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി ജാർഖണ്ഡിൽ വോട്ടെടുപ്പും നവംബർ 23 ന് വോട്ടെണ്ണലും നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് ബിജെപിയുടെ ശ്രമം.
 

#BJP #JharkhandElections #Politics #Candidates #AssemblyElection #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia