Candidates | പാലക്കാട് സി കൃഷ്ണ കുമാർ തന്നെ; വയനാട്ടിൽ നവ്യ ഹരിദാസ്, ചേലക്കരയിൽ കെ ബാലകൃഷ്ണൻ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
Updated: Oct 19, 2024, 20:36 IST


Image Credit: X / K Surendran
● ഡൽഹിയിൽ നടന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം
● സുരേന്ദ്രൻ പിന്മാറിയതോടെ സി കൃഷ്ണകുമാർ തന്നെ സ്ഥാനാർഥിയാവുകയായിരുന്നു.
● മഹിളാ മോർച്ച സംസ്ഥാന ജെനറൽ സെക്രടറിയാണ് നവ്യാ ഹരിദാസ്
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. പാലക്കാട് നിയസഭ മണ്ഡലത്തിൽ സി കൃഷ്ണകുമാറും ചേലക്കരയിൽ കെ ബാലകൃഷ്ണനുമാണ് സ്ഥാനാർഥികൾ. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നവ്യാ ഹരിദാസാണ് അപ്രതീക്ഷിതമായി സ്ഥാനാർഥിയായത്.

പാലക്കാട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. സുരേന്ദ്രൻ പിന്മാറിയതോടെ സി കൃഷ്ണകുമാർ തന്നെ സ്ഥാനാർഥിയാവുകയായിരുന്നു.
മഹിളാ മോർച്ച സംസ്ഥാന ജെനറൽ സെക്രടറിയാണ് നവ്യാ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗതിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. ഡൽഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
#KeralaElections #BJP #KeralaPolitics #ByElections #IndiaElections
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.