Protest | എറണാകുളം കളക്‌ട്രേറ്റിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമം; ശരീരത്തില്‍ പെട്രോളൊഴിച്ചതിന് പിന്നാലെ യുവതി ബോധരഹിതയായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം.
● ഇവര്‍ക്കെതിരെ ക്രമക്കേട് ഉണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു.
● യുവതിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
കൊച്ചി: KVARATHA) എറണാകുളം കളക്‌ട്രേറ്റിന് മുന്നില്‍ ജീവനക്കാര്‍ നോക്കി നില്‍ക്കെ ജീവനൊടുക്കാന്‍ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ഏറെനേരം ആശങ്ക പരത്തിയത്. കളക്‌ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം.
കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ വരച്ചു നല്‍കുന്ന ജോലിയാണ് ഷീജയുടേത്. പള്ളുരുത്തിയിലാണ് ഇവരുടെ ജോലി ചെയ്യുന്ന ഓഫീസ്. നേരത്തെ ഒരു കെട്ടിടത്തിന് പ്ലാന്‍ വരച്ച് കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കളക്‌ട്രേറ്റില്‍ എത്തിയതായിരുന്നു ഷീജ.
ക്രമക്കേട് ആരോപണത്തില്‍ ഷീജയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശിപാര്‍ശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച ഇവര്‍ ഇവിടെ എത്തിയത്. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ഭീതി പരത്തിയ ഷീജ പിന്നീട് അവിടെതന്നെ കുഴഞ്ഞുവീണു. ബോധരഹിതയായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#KeralaSuicide #Ernakulam #MentalHealth #Protest #Crisis
